തിരുവനന്തപുരം: 2019ലെ ജെസി ഡാനിയേൽ പുരസ്കാരം സംവിധായകൻ ഹരിഹരന്. 5ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലചിത്ര പുരസ്കാരമാണിത്.
എംടി വാസുദേവൻ നായർ അധ്യക്ഷനായ സമിതിയാണ് ഹരിഹരനെ തിരഞ്ഞെടുത്തത്. നടി വിധു ബാല, ചലചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐഎഎസ് എന്നിവർ സമിതിയിൽ അംഗങ്ങളായിരുന്നു. അര നൂറ്റാണ്ടിലധികമായി ചലച്ചിത്രരംഗത്ത് നിറഞ്ഞുനിൽക്കുന്ന ഹരിഹരൻ ചലചിത്ര ചരിത്രത്തിലെ നാഴികല്ലുകളായ ഒട്ടേറെ സിനിമകൾ സമ്മാനിച്ചെന്നും സമിതി വിലയിരുത്തി.
ഒരു വടക്കൻ വീരഗാഥ, സർഗം, പരിണയം, കേരളവർമ്മ പഴശ്ശിരാജ തുടങ്ങി മലയാള സിനിമ ലോകത്ത് ഏറെ ശ്രദ്ധനേടിയ ഒരു കൂട്ടം സിനിമകളുടെ സംവിധായകനാണ് ഹരിഹരൻ.
Comments