മുംബൈയെ അനായാസം മറികടന്ന് ഹൈദരാബാദ് പ്ലേ ഓഫില്‍; ജയം 10 വിക്കറ്റിന്; പ്രതീക്ഷ അസ്തമിച്ച് കൊല്‍ക്കത്ത
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈയെ അനായാസം മറികടന്ന് ഹൈദരാബാദ് പ്ലേ ഓഫില്‍; ജയം 10 വിക്കറ്റിന്; പ്രതീക്ഷ അസ്തമിച്ച് കൊല്‍ക്കത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2020, 11:01 pm IST
Facebook
Twitter
WhatsAppTelegram

ഷാര്‍ജ: നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അനായാസം മറികടന്ന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്. മുംബൈ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ഹൈദരാബാദ് മറികടന്നത്. ഇതോടെ കൊല്‍ക്കത്തയെ മറികടന്ന് ഹൈദരാബാദ് പ്ലേ ഓഫിലേയ്‌ക്ക് യോഗ്യത നേടി.

ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹയും നായകന്‍ ഡേവിഡ് വാര്‍ണറും മികച്ച ഫോമിലായിരുന്നു. മുംബൈ ബൗളിംഗ് നിരയ്‌ക്കെതിരെ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശിയ ഇരുവരും അര്‍ദ്ധ സെഞ്ച്വറി നേടി. 58 പന്തില്‍ 85 റണ്‍സ് നേടിയ വാര്‍ണര്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമാണ് പറത്തിയത്. 45 പന്തില്‍ 7 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ സാഹ 58 റണ്‍സ് നേടി.

മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും മുംബൈ ബൗളര്‍മാര്‍ക്ക് ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാരെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞില്ല. പവര്‍ പ്ലേ അവസാനിക്കും മുന്‍പ് തന്നെ ഇരുവരും ചേര്‍ന്ന് അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ജയത്തോടെ ഹൈദരാബാദ് കൊല്‍ക്കത്തയെ മറികടന്ന് പ്ലേ ഓഫിന് യോഗ്യത നേടി. റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ ബാംഗ്ലൂരിനെ മറികടന്ന ഹൈദരാബാദ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. പരാജയപ്പെട്ടെങ്കിലും മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

നവംബര്‍ 5ന് നടക്കുന്ന ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. 6ന് നടക്കുന്ന എലിമിനേറ്ററില്‍ ബാംഗ്ലൂരാണ് ഹൈദരാബാദിന്റെ എതിരാളികള്‍. ഞായറാഴ്ചയാണ് രണ്ടാം ക്വാളിഫയര്‍ നടക്കുക. നവംബര്‍ 10ന് ദുബായിയാണ് കലാശപ്പോരാട്ടത്തിന് വേദിയാകുക.

Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

Latest News

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies