തിരുവനന്തപുരം: മന്ത്രിസഭായോഗം എത്രയൊക്കെ തീരുമാനങ്ങൾ എടുത്താലും അന്വേഷണത്തിൽ നിന്ന് സി.ബി.ഐ പെട്ടിയും മടക്കി പോകുമെന്ന് കരുതണ്ടെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന് കെ സുരേന്ദ്രന്. എൻഫോഴ്സ്മെന്റ് വിചാരിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയും പരിശോധന നടത്തും. അതിനെ തടഞ്ഞ് നിർത്താൻ പിണറായിക്ക് കഴിയില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു.
സംസ്ഥാനത്ത് ഉണ്ടായ പ്രളയ ദുരന്തവും, നിപ്പാ വൈറസിനെ പോലും പിണറായി സർക്കാർ പണം കണ്ടെത്താനുള്ള ആയുധമാക്കി മാറ്റി. മനുഷ്യന്റെ ജീവൻ നഷ്ടമാക്കുന്ന സന്ദർഭത്തിൽ പോലും പാർട്ടിയുടെ ഉന്നമനത്തിന് വേണ്ടിയാണ് സർക്കാർ ശ്രമിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ വർഷങ്ങൾക്ക് മുമ്പ് തന്നെ ആരോപണം ഉയർന്നിരുന്നു. അത് സത്യമാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണെന്നും കെ സുരേന്ദ്രന് ചൂണ്ടികാട്ടി.
ബിനീഷ് കോടിയേരിക്ക് മേൽ എൻഫോഴ്സ്മെന്റിന്റെ കുരുക്ക് മുറുക്കുമ്പോഴും ഇത് സംബന്ധിച്ച് ഒന്നും പ്രിതികരിക്കാതെ നിൽകുകയാണ് മുഖ്യമന്ത്രി.
Comments