അഭിനയ ജീവിതത്തിലെ നൂറാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനവുമായി നടന് ജയസൂര്യ. രഞ്ജിത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘സണ്ണി’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.
‘എണ്ണത്തില്‍ എന്റെ 100-മത് ചിത്രം. എന്നാല്‍ ഹൃദയം കൊണ്ട് എന്റെ ആദ്യ ചിത്രം പോലെ തന്നെ, ഈ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായ എല്ലാ ദൃശ്യ, അദൃശ്യ ശക്തികള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി’. ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രേതം 2 എന്ന സിനിമക്ക് ശേഷം ജയസൂര്യയും രഞ്ജിത് ശങ്കറും ഒരുമിക്കുന്ന ചിത്രമാണ് സണ്ണി. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്സിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതജ്ഞനായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്.
Comments