കോട്ടയം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈരാറ്റുപേട്ട നഗരസഭയിൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നഗരസഭയിലെ അഞ്ച് വാർഡുകൾ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപ്പിച്ചു. നഗരസഭയിലെ 1, 21, 22, 23, 26 വാർഡുകളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിരോധനമുണ്ട്. ഗതാഗത നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യമേഖലക്ക് നിരോധനമില്ല. നഗരസഭയിൽ ശക്തമായ പോലീസ് നിരീക്ഷണമുണ്ടാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
വാഹനങ്ങളിൽ മൈക്ക് അനൗൺസ്മെന്റിലൂടെ മുന്നറിയിപ്പ് നൽകും. അവശ്യവസ്തുക്കൾ വിൽകുന്ന കടകൾക്ക് മാത്രമേ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കാൻ സാധിക്കു. റേഷൻ കടകൾ തുറക്കാവുന്നതാണ്. രാത്രി 7 മണിവരെ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ളു.
Comments