വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സില്‍ ഇന്നും നില നില്ക്കുന്ന സൈക്കോ ത്രില്ലര്‍ സിനിമയാണ് മണിച്ചിത്രത്താഴ്. 1993 ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ സിനിമ വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഒരോ പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു.
മധു മുട്ടമാണ് ചിത്രത്തിന്റെ കഥ എഴുതിയത്. മാടമ്പള്ളിയിലെ പ്രതാപശാലിയായ ശങ്കരന് തമ്പിയുടേയും അദ്ദേഹം തെക്കിനിയില്‍ കൊണ്ട് വന്ന് താമസിപ്പിച്ച തമിഴ് നര്‍ത്തകിയായ നാഗവല്ലിയുടേയും കൊലപാതകത്തിന്റേയും പ്രതികാരത്തിന്റേയും കഥ പറയുന്ന ഈ ചിത്രത്തിലെ ഓരോ സന്ദര്‍ങ്ങളും ഇന്നും മലയാളികള്‍ മറന്നിട്ടില്ല. ആലപ്പുഴ ജില്ലയിലെ മുട്ടം എന്ന സ്ഥലത്തെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടാരമാണ് ഈ ചിത്രത്തിലൂടെ നമുക്ക് മുന്നിലെത്തിയ മാടമ്പിള്ളി തറവാട്.
ശങ്കരന് തമ്പിയായി നമ്മുക്ക് മുന്നിലെത്തിയത് ആലുമൂട്ടില്‍ കാണവരായ കൊച്ചു കുഞ്ഞു ചാന്നാറും. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അവിടെ നടന്ന ഒരു കൊലപാതക കഥയാണ് ഈ സിനിമയ്ക്ക് കഥയെഴുതാന്‍ മധുമുട്ടത്തിന് പ്രചോദനമായത്. ചാന്നാര്‍ തറവാട്ടിലെ പതിനൊന്നാമത്തെ കാരണവരായിരുന്നു കൊച്ചുകുഞ്ഞു ചാന്നാര്‍. അദ്ദേഹമാണ് ആലുമൂട്ടില്‍ മന പണികഴിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്. മരുമക്കത്തായം നിലനിന്നിരുന്ന കാലമായിരുന്നു അത്. എന്നാല്‍ കൊച്ചുകുഞ്ഞു ചാന്നാര്‍ മരുമക്കത്തായത്തില്‍ നിന്നും മക്കത്തായത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചു.
ഇതോടെ തറവാട്ടിലെ സ്വത്തുക്കള്‍ ലഭിക്കില്ല എന്ന് മനസ്സിലാക്കിയ തറവാട്ടിലെ മരുമക്കള്‍ അമ്മാവനായ കൊച്ചുകുഞ്ഞു ചാന്നാറെ വെട്ടിനുറുക്കി എന്നാണ് കഥകളില്‍ പറയുന്നത്. എന്നാല്‍ ഒരു സ്ത്രീയുമായി ബന്ധപ്പെട്ട ആത്മഹത്യയോ കൊലപാതകമോ ഇവിടെ നടന്നിട്ടില്ല. സിനിമയില്‍ ശോഭന ചെയ്ത ഗംഗ എന്ന കഥാപാത്രം ജനിച്ചു വളര്‍ന്ന ഏരൂര്‍ എന്ന ഗ്രാമവും മുട്ടത്തിന് അടുത്താണ്. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി, നെടുമുടി വേണു, ഇന്നസെന്റെ്, വിനയ പ്രസാദ് തുടങ്ങി ഒരു താരനിര തന്നെ ഈ സിനിമയില്‍ അണി നിരന്നിരുന്നു. മലയാളികള്‍ നെഞ്ചിലേറ്റിയ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്.
Comments