നീതി മാർച്ചിന് അനുമതി നിഷേധിച്ച് ഡി എം കെ സർക്കാർ: മഹിളാമോർച്ചാ ഭാരവാഹികളെ വീട്ടുതടങ്കലിലാക്കി; ഖുശ്‌ബു ഉൾപ്പെടെ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീതി മാർച്ചിന് അനുമതി നിഷേധിച്ച് ഡി എം കെ സർക്കാർ: മഹിളാമോർച്ചാ ഭാരവാഹികളെ വീട്ടുതടങ്കലിലാക്കി; ഖുശ്‌ബു ഉൾപ്പെടെ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 12:12 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : അണ്ണാ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയോടുള്ള ക്രൂര പീഡനത്തിൽ പ്രതിഷേധിച്ച് ഇന്ന് മധുരയിൽ നിന്ന് ചെന്നൈയിലേക്ക് തമിഴ്‌നാട് ബിജെപി നടത്താനിരുന്ന വനിതാ നീതി റാലിയ്‌ക്ക് തമിഴ്‌നാട് സർക്കാർ അനുമതി നിഷേധിച്ചു. തമിഴ്‌നാട് ബിജെപി വനിതാ ടീം സംസ്ഥാന അധ്യക്ഷ ഉമാരതിയുടെ നേതൃത്വത്തിലായിരുന്നു മധുരയിൽ നിന്ന് ചെന്നൈയിലേക്ക് നീതിമാർച്ച് നടത്താനുള്ള തീരുമാനം.

കുറ്റകൃത്യത്തിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും ഇരയ്‌ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തമിഴ്‌നാട് ബി.ജെ.പി. വനിതാ ടീമിന്റെ നീതി റാലി. ഇതിന് അനുമതി നിഷേധിച്ചതിന് പുറമെ വനിതാ ടീം എക്സിക്യൂട്ടീവിനെയും ഡിഎംകെ സർക്കാർ വീട്ടുതടങ്കലിലാക്കി.

“തമിഴ്‌നാട്ടിലെ ഈ ഡി.എം.കെ ഗവൺമെൻ്റിന് കീഴിൽ, ഗുണ്ടകളും ലൈംഗിക കുറ്റവാളികളും ഡി.എം.കെ പ്രവർത്തകനെന്ന മറവിൽ സ്വതന്ത്രമായി വിഹരിക്കുന്നു, ഡിഎംകെ പ്രവർത്തകനാൽ ലൈംഗികാതിക്രമത്തിനിരയായ വിദ്യാർത്ഥിനിക്ക് നീതി തേടി മധുരയിൽ നടന്ന റാലിയിൽ പങ്കെടുക്കുന്നത് തടയാൻ മഹിളാ മോർച്ചാ ഭാരവാഹികളെ ഇന്ന് വിവിധ ജില്ലകളിലെ അറസ്‌റ്റ് ചെയ്യുകയോ വീട്ടുതടങ്കലിൽ പാർപ്പിക്കുകയോ ചെയ്‌തു. എന്തിനാണ് ഡിഎംകെ സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുന്നത് തുറന്നുകാട്ടപ്പെടുമെന്ന് ഭയപ്പെടുന്നത്, നീതി തേടുന്നവരെ നിശബ്ദരാക്കാൻ അവർ ശ്രമിക്കുന്നത്?” ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ചോദിച്ചു.

എന്നാൽ നേതൃത്വത്തെ ഒന്നാകെ വീട്ടുതടങ്കലിൽ ആക്കിയും തടഞ്ഞും റാലി പൊളിക്കാൻ പോലീസ് നടത്തിയ എല്ലാ ശ്രമങ്ങളെയും തകർത്തുകൊണ്ട് മധുരൈയിൽ ആയിരക്കണക്കിന് മഹിളാമോർച്ച പ്രവർത്തകർ ഒത്തു കൂടി. അവർ ഡി എം കെ സർക്കാരിനെതിരെ പ്രതിഷേധിച്ചു.വിലക്ക് അവഗണിച്ച് മധുരയിൽ ഖുശ്ബുവിന്റെ നേതൃത്വത്തിൽ സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തി. റോഡിൽ കുത്തിയിരുന്ന മഹിളാമോർച്ചാ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.അവർ റാലിക്ക് അനുമതി നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. അവർ അനുമതി നൽകില്ലെന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു.

Tags: khushbu sundark annamalaiAnna University Sexual Assault
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies