ത്യശ്ശൂർ: കുടുംബശ്രീ പ്രതിനിധിയെന്ന് വിശ്വസിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങണ്ടൂർ സ്വദേശി ചൈതന്യയാണ് പോലീസിന്റെ പിടിയിലായത്. ചൈതന്യ എംബിഎ ബിരുദധാരിയാണ്. കുടുംബശ്രീ പ്രതിനിധിയെന്ന് പറഞ്ഞ് അംഗങ്ങളിൽ നിന്നും വെളിച്ചെണ്ണ ഉൾപ്പെടെയുളള സാധനങ്ങൾ ഇവർ തട്ടിയെടുക്കുകയായിരുന്നു.
വ്യവസായ ഉടമ കെവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തലാണ് പോലീസ് പ്രതിയെ പിടികൂടിയത്. പരാതിക്കാരന്റെ സ്ഥാപനത്തിൽ നിന്നും 2,750 ലിറ്റർ വെളിച്ചെണ്ണ വാങ്ങി മറിച്ച് വിറ്റ ശേഷം കെവിന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നൽകുകയായിരുന്നു. എന്നാൽ അക്കൗണ്ടിൽ പണമില്ലത്തതിനെ തുടർന്ന് ചെക്ക് മടങ്ങിയതോടെയാണ് കെവിൻ പോലീസിൽ പരാതി നൽകിയത്.
പെരിങ്ങണ്ടൂരിൽ കുഞ്ഞൂസ് അസോസിയെഷൻ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയത്.പോലീസ് അന്വേഷണത്തിൽ പ്രതിയ്ക്കെതിരെ കൂടുതൽ കുറ്റങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Comments