പ്രകൃതിയുടെ പച്ചപ്പും ഭംഗിയും ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്. അത്തരത്തില്‍ അധികം അറിയപ്പെടാത്തതും എന്നാല്‍ കാണുമ്പോള്‍ ആളുകളെ ആകര്‍ഷിക്കുന്നതുമായ ഒന്നാണ് കണ്ണൂരിലെ പൈതല്‍മല. സമുദ്രനിരപ്പില്‍ നിന്നും നാലായിരത്തി അഞ്ഞൂറ് അടി ഉയരത്തിലാണ് പൈതല്‍മല സ്ഥിതി ചെയ്യുന്നത്. ബ്രഹ്മഗിരി വനത്തിലൂടെ ആറ് കിലോമീറ്റര്‍ ട്രക്കിങ്ങ് നടത്തി വേണം ഇവിടെ എത്തിച്ചേരാന്‍. അധികം അറിയപ്പെടാത്ത ട്രക്കിങ്ങ് സ്പോട്ടാണ് പൈതല്‍മല. ട്രക്കിങ്ങ് ചെന്ന് തീരുന്നിടത്ത് വിശാലമായ പുല്‍മേടാണ് ഇവിടെ നിന്നു കൊണ്ട് പ്രകൃതിഭംഗി ആസ്വദിക്കുക എന്നത് വളരെ മനോഹരമായ ഒരു കാഴ്ച തന്നെയാണ്.
അത്യപൂര്‍വ്വമായ ചിത്രശലഭങ്ങള്‍, ഔഷധച്ചെടികള്‍, എത്ര കടുത്ത വേനലിലും വറ്റാത്ത അരുവികള്‍, ചെറിയ വെള്ളച്ചാട്ടങ്ങള്‍, പച്ചപ്പു നിറഞ്ഞ പുല്‍മേടുകള്‍ എന്നിവയെല്ലാം പൈതല്‍മലയില്‍ വിസ്മയം തീര്‍ക്കുന്ന കാഴ്ചകളാണ്. പുല്‍മേടിന്റെ അവസാനം ഒരു വാച്ച് ടവര്‍ കാണാനാകും. കാലങ്ങള്‍ക്കു മുന്‍പേ വൈതല്കോന് എന്നൊരു രാജാവ് ഈ പ്രദേശത്ത് താമസിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ കൊട്ടാരത്തിന്റെ അവശിഷ്ടമാണ് പിന്നീട് വാച്ച് ടവറായി മാറിയത് എന്നുമാണ് പ്രദേശവാസികളുടെ വിശ്വാസം. പൈതല്‍ മലയില്‍ എത്തുന്ന ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഇവിടെ തയ്യാറാണ്.
കാഴ്ചയില്‍ ഏറെ മനോഹരമായ റിസോര്‍ട്ടാണ് സഞ്ചാരികള്‍ക്ക് താമസിക്കാനായി പൈതല്‍ മലയുടെ താഴെ ഒരുക്കിയിരിക്കുന്നത്. മുഴുവനായി മരത്തില്‍ നിര്‍മ്മിച്ച ഒരു പ്രീമിയം വുഡ് ഹൗസും പ്രൈവറ്റ് ബാല്‍ക്കണിയുളള ഡീലക്സ് റൂമുകളും ഇവിടെ ലഭ്യമാണ്. കണ്ണൂരിലെ തന്നെ ഏറ്റവും വലിയ സ്വിമ്മിങ്ങ് പൂള് ഉളള റിസോര്‍ട്ടാണിത്. കൂടാതെ ഇതിനോട് ചേര്‍ന്ന് ഓര്‍ഗാനിക് ഫാമും ഉണ്ട്. ഒരോ പ്രാവശ്യവും അണുവിമുക്തമാക്കിയതിനു ശേഷമാണ് റിസോര്‍ട്ടിലെ മുറികള്‍ ഉപയോഗിക്കുന്നത്.
Comments