ബിഹാറില്‍ ജനാധിപത്യം ഒരിക്കല്‍കൂടി വിജയിച്ചുവെന്ന് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബിഹാറില്‍ ജനാധിപത്യം ഒരിക്കല്‍കൂടി വിജയിച്ചുവെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2020, 12:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ബിഹാറിലെ എന്‍ഡിഎയുടെ ഉജ്ജ്വല വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ അനുഗ്രഹത്തോടെ ജനാധിപത്യം ഒരിക്കല്‍കൂടി ബിഹാറില്‍ വിജയിച്ചതായി പ്രധാനമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി. ബിഹാറിലെ ജനങ്ങള്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നതായും എന്‍ഡിഎയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎയുടെ വിജയം ഉറപ്പിച്ച ശേഷം ഒന്നിലധികം ട്വീറ്റുകളിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. എന്‍ഡിഎയുടെ സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മന്ത്രത്തില്‍ ബിഹാര്‍ ജനത പൂര്‍ണമായി വിശ്വാസമര്‍പ്പിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൂര്‍ണ അര്‍പ്പണത്തോടെ ബിഹാറിലെ എല്ലാ മേഖലയുടെയും ഓരോ വ്യക്തികളുടെയും വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് ബിഹാര്‍ ജനതയ്‌ക്ക് ഉറപ്പു നല്‍കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിഹാറിനെ സ്വയംപര്യാപ്തമാക്കുകയെന്ന വലിയ ഉത്തരവാദിത്വമേറ്റെടുത്താണ് ഇക്കുറി ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരും ദരിദ്രരും വനിതകളും അടക്കമുളളവര്‍ വികസനത്തിന് വേണ്ടി ഉറച്ച തീരുമാനമെടുത്തുകഴിഞ്ഞു. പുതിയ ദശാബ്ദ്ം ബിഹാറിന്റെതാവണമെന്ന് ഉറപ്പിച്ചുകൊണ്ടായിരുന്നു യുവാക്കള്‍ വോട്ട് ചെയ്്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ യുവ ഊര്‍ജ്ജമാണ് മുന്‍പത്തെക്കാള്‍ കഠിനപ്രയത്‌നം ചെയ്യാന്‍ എന്‍ഡിഎയെ പ്രേരിപ്പിക്കുന്നത്.

എങ്ങനെ ജനാധിപത്യം ശക്തിപ്പെടുത്താമെന്നാണ് ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം പഠിപ്പിക്കുന്നതെന്നും എന്‍ഡിഎയില്‍ അര്‍പ്പിച്ച വിശ്വാസം ബിഹാറിനെ മുന്നോട്ടുനയിക്കാന്‍ കൂടുതല്‍ കരുത്ത് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിനാണ് പരിഗണനയും പ്രാധാന്യവും നല്‍കുന്നതെന്ന പ്രഖ്യാപനമാണ് ബിഹാറിലെ ഓരോ വോട്ടര്‍മാരും നടത്തിയിരിക്കുന്നത്. ബിഹാറിലെ ഗ്രാമങ്ങളും പാവപ്പെട്ടവരും കര്‍ഷകരും തൊഴിലാളികളും വ്യാപാരികളും ഉള്‍പ്പെടെ എന്‍ഡിഎയുടെ വികസനമന്ത്രത്തില്‍ വിശ്വാസം പ്രകടിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

 

Tags: BIHAR-RESULT
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies