കോട്ടയം : കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ കോളേജ് ക്ലാസ് മുറികൾ എട്ട് മാസത്തോളമായി അടച്ചിട്ടിരുക്കുകയാണ്. ഇപ്പോഴിതാ കോട്ടയം സിഎംഎസ് കോളേജിലെ ചില ക്ലാസ് മുറികൾ തുറന്നിരിക്കുന്നു. പക്ഷേ ക്ലാസ് മുറികൾ തുറന്നത് വിദ്യാർത്ഥികൾക്ക് പഠിക്കാൻ വേണ്ടിയല്ല. മറിച്ച് ഉണ്ണി മുകുന്ദൻ നായകനാകുന്ന മേപ്പടിയാൻ ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയായിരുന്നു. ജില്ലാകോടതിയില്‍ നടക്കുന്ന ചില മര്‍മ്മപ്രധാനമായ രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്.
പൂഞ്ഞാർ, പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന സിനിമയിൽ അഞ്ജു കുര്യനാണ് നായിക. സൈജു കുറുപ്പ്, മേജർ രവി, അജു വർഗീസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കൊറോണ മഹാമാരിയ്യ്ക്ക ശേഷം റിലീസിന് തയ്യാറെടുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണെന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് നിർമ്മാണം.
2010 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ‘മേപ്പടിയാന്റെ’ കഥ തയ്യാറായിരിക്കുന്നത്. നവാഗതനായ വിഷ്ണു മോഹനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. കൊറോണ പ്രോട്ടോക്കോൾ പാലിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
Comments