പനജീ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് കളിക്കളമുണരാന്‍ ഇനി ഒരാഴ്ച മാത്രം. കൊറോണ കാലത്തെ ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഐ.എസ്.എല്ലിന് ഗോവയിലാണ് വിസില്‍ മുഴങ്ങാന്‍ പോകുന്നത്. ഐ.എസ്.എല്ലിന്റെ 7-ാം സീസണാണ് നവംബറിൽ ആരംഭിക്കുന്നത്. ഒരു സ്ഥലത്തു മാത്രമായി പരിമിതപ്പെടുത്തിയാണ് കൊറോണ നിയന്ത്രണങ്ങളോടെ എല്ലാ മത്സരങ്ങളും അരങ്ങേറുന്നത്. കളിക്കായുള്ള മറ്റ് അനുബന്ധ പ്രവര്‍ത്തനത്തിനുള്ളവരും മാദ്ധ്യമപ്രവര്‍ത്തകരും സുരക്ഷാ ബബിളിലാണ് താമസിക്കുന്നത്.
മത്സരക്രമങ്ങളില്‍ ആദ്യത്തെ 11 റൗണ്ടുകളാണ് പ്രഖ്യാപിച്ചത്. 11 ടീമുകള്‍ 115 മത്സരം കളിക്കും. എ.ടി.കെ മോഹന്‍ ബഗാന്‍, ബംഗളൂരു എഫ്.സി, ചെന്നൈയിന്‍ എഫ്.സി, എഫ്.സി ഗോവ, ജാംഷെഡ്പൂര്‍ എഫ്.സി, കേരളാ ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി.എഫ്.സി, നോര്‍ത്ത്ഈസ്റ്റ് .എഫ്.സി, ഒഡീഷാ എഫ്.സി, എസ്.സി. ഈസ്റ്റ് ബംഗാള്‍, ഹൈദരാബാദ് എഫ്.സി എന്നീ ടീമുകളാണ് കളിക്കുന്നത്.
കേരളത്തിന്റെ ആവേശമായ ബാസ്‌റ്റേഴ്‌സിന്റെ മത്സരം 20-ാം തീയതി മോഹന്‍ ബഗാനെതിരെയാണ്. പ്രീസീസണ്‍ മത്സരങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണ മത്സരങ്ങള്‍ തുടങ്ങുന്നത്. സന്നാഹമത്സരങ്ങള്‍ ഒരു ടീമിന് പരമാവധി അഞ്ചെണ്ണം വരെ കളിക്കാമെന്നാണ് തീരുമാനം. ഗോവയിലെ ഫത്തോര്‍ദാ നെഹ്‌റു സ്‌റ്റേഡിയം, വാസ്‌കോ തിലക് നഗര്‍ സ്‌റ്റേഡിയം, ബാംബോലി ജി.എം.സി സ്‌റ്റേഡിയം എന്നീ കളിക്കളങ്ങളിലാണ് ഐ.എസ്.എല്‍ നടക്കുക.
കളിനിയമത്തില്‍ അന്താരാഷ്‌ട്രതലത്തിലെ ഫിഫ അനുവദിച്ചിരിക്കുന്ന പ്രകാരം 5 സബ്‌സ്റ്റിറ്റ്യൂ ട്ടുകളെ വരെ കളിപ്പിക്കാം. ഒരു ടീമില്‍ പരമാവധി 7 വിദേശതാരങ്ങളെയാണ് കളിപ്പി ക്കാനാവുക. ഒരു വിദേശതാരമെങ്കിലും ഏഷ്യന്‍ കോണ്‍ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തി രിക്കണമെന്ന നിബന്ധനയും ഐ.എസ്.എല്ലിന്റെ മാനദണ്ഡമാണ്.
Comments