ഡെറാഡൂണ്‍: ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഗംഗോത്രി ക്ഷേത്രത്തിന്റെ മുഖ്യകവാടം നാളെ അടയ്ക്കും. എല്ലാവര്‍ഷവും ശൈത്യകാലത്തെടുക്കുന്ന നടപടിയാണ് നാളെയും നടപ്പാക്കുന്നതെന്ന് ക്ഷേത്രസംഘാടകര്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ സുരക്ഷയിലാണ് ഗംഗോത്രി പ്രദേശം നിലനില്‍ക്കുന്നത്. രണ്ടുമാസമായി ഗംഗോത്രി പരിസരത്ത് സൈനികര്‍ വൃത്തിയാക്കാറുണ്ട്. സീസണ് അവസാനിക്കുന്നതിന് മുന്നോടിയായ അണുനശീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നലെയോടെ പൂര്‍ത്തിയാക്കിയതായി 35-ാം കോര്‍ കമാന്റര്‍ അശോക് സിംഗ് ബിഷ്ത് അറിയിച്ചു.
ഗംഗോത്രി ക്ഷേത്രം സ്ഥിതിചെയ്യുന്ന ഡെറാഡൂണ്‍ അടങ്ങുന്ന ഉത്തര്‍കാശി മേഖലയുടെ സുരക്ഷാ ചുമതല ഇന്തോ-ടിബറ്റന്‍ സൈനിക വിഭാഗത്തിനാണ്. ഇന്ത്യാ-ചൈന അതിര്‍ത്തിയുടെ ഭാഗമെന്ന നിലയിലും ഗംഗോത്രി മേഖല വളരെ തന്ത്രപ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്.
Comments