ലണ്ടന്‍: ബ്രസീലിന് പിന്നാലെ മുന്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്‌ക്കും ലോകകപ്പിൽ യോഗ്യത. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മെസ്സിയുടെ ടീം പെറുവിനെ തോല്‍പ്പിച്ചത്. 17-ാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലസാണ് അര്‍ജന്റീനയ്‌ക്കായി ഗോള്‍ നേടിയത്. 28-ാം മിനിറ്റില്‍ ലോറ്റാരോ മാര്‍ട്ടിനസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍.
അർജൻ്റീനയ്‌ക്കെതിരെ പെറു ശക്തമായ പ്രതിരോധമാണ് തീര്‍ത്തത്. ഏതാണ്ട് തുല്യ സമയം ഇരുടീമുകളും പന്ത് കൈവശപ്പെടുത്തി. അര്‍ജന്റീന 13 ഷോട്ടുകളുമായി കളം നിറഞ്ഞപ്പോള്‍ 10 ഷോട്ടുകളുതിര്‍ത്ത് പെറുവും കരുത്തുകാട്ടി. ആറു കോര്‍ണ്ണറുകളാണ് അര്‍ജ്ജന്റീനയ്‌ക്ക് ലഭിച്ചത്. മൂന്ന് കോര്‍ണ്ണറുകളാണ് പെറുവിന് ലഭിച്ചത്.















