പഴത്തൊലി ആളത്ര നിസാരക്കാരനല്ല...അറിയാം ഉപയോഗങ്ങള്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

പഴത്തൊലി ആളത്ര നിസാരക്കാരനല്ല…അറിയാം ഉപയോഗങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2020, 09:08 pm IST
FacebookTwitterWhatsAppTelegram

മിക്ക ആളുകളും കഴിക്കുന്ന ഒന്നാണ് പഴം. എന്നാല്‍ പഴം കഴിച്ചു കഴിഞ്ഞാല്‍ പഴത്തൊലി ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ഇനി പഴത്തൊലി ചുമ്മാ കളയേണ്ട…. കാരണം പഴത്തൊലി ആളത്ര നിസാരക്കാരനല്ല. മുഖത്തിനും മുടിക്കും എന്തിനേറെ പല്ലിനു വരെ തിളക്കം കൂട്ടാന്‍ സാധിക്കുന്ന ഒന്നാണ് പഴത്തൊലി. വിറ്റാമിന്‍, അയണ്‍, കാത്സ്യം എന്നീ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പഴത്തൊലി ചെറിയ കഷ്ണമാക്കി പല്ലില്‍ നന്നായി സ്‌ക്രബ്ബ് ചെയ്ത ശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. അത് പല്ലിനു തിളക്കം കിട്ടാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തിനും മഞ്ഞനിറം ഇല്ലാതാക്കുന്നതിനും വളരെ ഉത്തമമാണ്. കൗമാര പ്രായക്കാര്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് മുഖക്കുരു.

വിപണിയിലുളള കെമിക്കലുകള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചു മടുത്തവരാണ് മിക്ക ആളുകളും. എന്നാല്‍ ഇനി നമ്മള്‍ വേണ്ടെന്നു കരുതി വലിച്ചെറിയുന്ന പഴത്തൊലി കൊണ്ട്  മുഖക്കുരു മാറ്റിയെടുക്കാം. ഇതിനായി പഴത്തൊലി നന്നായി മുഖക്കുരു ഉളള ഭാഗത്തും മുഖത്തും തേച്ചുപിടിപ്പിക്കുക. പതിനഞ്ച് മിനിറ്റിനു ശേഷം ഇത് നന്നായി തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താല്‍ മാറ്റം പെട്ടെന്ന് തന്നെ അറിയാന്‍ സാധിക്കും. കൂടാതെ പഴത്തൊലിയില്‍ അല്‍പം റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് മസാജ് ചെയ്താല്‍ മുഖക്കുരു വന്ന പാടുകളും കണ്ണിനടിയിലെ കറുത്ത പാടുകള്‍ ഇല്ലാതാക്കാം.

മുടിയ്‌ക്ക് മിനുസം ലഭിക്കുന്നതിനും കറുപ്പുനിറം ലഭിക്കുന്നതിനും ഏറെ ഉത്തമമാണ് പഴത്തൊലി. ഇതിനായി ഒരു ഹെയര്‍ പാക്ക് തയ്യാറാക്കി മുടിയില്‍ പുരട്ടാം. കോഴിമുട്ടയുടെ വെള്ളയും പഴത്തൊലിയും തേനും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് കുഴമ്പ് രൂപത്തിലാക്കി എടുക്കുക. ഇത് തലയില്‍ തേച്ചുപിടിപ്പിച്ച ശേഷം ഇരുപത് മിനിറ്റു കഴിഞ്ഞ് കഴുകി കളയാം. വളരെ പെട്ടെന്ന് തന്നെ മാറ്റാം കാണാന്‍ സാധിക്കുന്ന ഒന്നാണ് ഈ ഹെയര്‍ പാക്ക്. ഇനി പഴത്തൊലി ചുമ്മാ വലിച്ചെറിയേണ്ട ആവശ്യമില്ല പഴത്തൊലിയുടെ ഈ ഉപയോഗങ്ങള്‍ അധികമാരും അറിഞ്ഞു കാണാനും വഴിയില്ല.

Tags: beauty tipsBanana peel
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies