കൊച്ചി : സംവിധായകൻ അൽഫോൺസ് പുത്രന്റെ പേരിൽ തട്ടിപ്പിന് ശ്രമമെന്ന് ആരോപണം. അൽഫോൺസ് തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. തന്റെ പേരിൽ ജൂനിയർ നടിമാർക്ക് വ്യാജ കോളുകൾ ലഭിച്ചതായി അൽഫോൺസ് പുത്രൻ വെളിപ്പെടുത്തി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തായിരുന്നു ഫോൺ കോളുകൾ എത്തിയത്. സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകിയതായി അൽഫോൻസ് പുത്രൻ അറിയിച്ചു.
താൻ ആണെന്ന് പരിചയപെടുത്തി നിരവധി നടിമാര്‍ക്കും മറ്റു സ്ത്രീകള്‍ക്കും കോളുകള്‍ ലഭിക്കുന്നുണ്ടെന്നും അത് താൻ അല്ലെന്നും അല്‍ഫോൺസ് പുത്രൻ പറയുന്നു. തന്റെ പേരിൽ വ്യാജ കോളുകള്‍ നടത്തുന്ന രണ്ട് ഫോണ്‍ നമ്പരുകളും അല്‍ഫോൺസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഇതിനൊപ്പം അദ്ദേഹം പറയുന്നതിങ്ങനെ. ഈ നമ്പരുകളിലേക്ക് ഞാനും വിളിച്ചു നോക്കി, ഫോണ്‍ എടുത്തയാള്‍ അല്‍ഫോണ്‍സ് പുത്രനാണെന്നാണ് അവകാശപ്പെട്ടത്. ഈ നമ്പറുകളില്‍ നിന്ന് ഇത്തരം കോളുകള്‍ ലഭിക്കുകയാണെങ്കില്‍ ദയവായി ശ്രദ്ധിക്കുക. സ്വകാര്യ വിവരങ്ങളോ, ഫോട്ടോകളോ, വീഡിയോകളോ നല്‍കരുത്. ഇത് തട്ടിപ്പാണെന്നും ആരു വഞ്ചിതരാകരുതെന്നും പുത്രൻ പറയുന്നു.
Comments