വിഷ്ണു ഉണ്ണികൃഷ്ണൻ സാനിയ ഇയ്യപ്പൻ ടീം ഒന്നിക്കുന്ന കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സൂരജ് ടോം ചിത്രം തൊടുപുഴയിൽ ഇന്ന് ചിത്രീകരണം ആരംഭിച്ചു. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കന്നത് പെപ്പർകോൺ സ്റ്റുഡിയോസിന്റെ ബാനറിൽ നോബിൾ ജോസാണ് .
സംഗീതസംവിധായകൻ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതവും ആനന്ദ് മധുസൂദനൻ തന്നെ. ഗാനരചന ഹരി നാരായണൻ. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം ജിത്തു ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണൽ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസുമാണ്. എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈനർ എം. ബാവ. കോസ്റ്റ്യൂം ഡിസൈൻ ആരതി ഗോപാൽ, മേക്കപ്പ് നജിൽ അഞ്ചൽ, അസോസിയേറ്റ് ഡയറക്ടർ രതീഷ് എസ്, സംഘട്ടന രംഗങ്ങൾ അഷ്റഫ് ഗുരുക്കൾ എന്നിവരാണ്.
ചിത്രത്തിന് വേണ്ടി ഒരുക്കിയ ടൈറ്റിൽ അനിമേഷൻ ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
Comments