തിരുവനന്തപുരം: മലയാള ചലച്ചിത്രം ജല്ലിക്കെട്ടിന് ഓസ്കർ എൻട്രി. ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായാണ് ലിജോ ജോസ് പെല്ലിശേരി ചിത്രം ജല്ലിക്കെട്ട് ഇടം നേടിയത്.
2011 ന് ശേഷം ആദ്യമായി ഓസ്കർ എൻട്രി നേടുന്ന മലയാള സിനിമയാണ് ജല്ലിക്കെട്ട്. അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എൻട്രി ലഭിച്ചത്.
ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബമോൻ, ജാഫർ ഇടുക്കി എന്നിവർ അണിനിരന്ന ചിത്രമാണ് ജല്ലിക്കെട്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്ക് നേടിക്കൊടുത്ത ചിത്രമാണ് ജല്ലിക്കെട്ട്. അന്താരാഷ്ട്ര മേളകളിൽ പോലും മലയാളത്തിന്റെ കയ്യൊപ്പ് പതിപ്പിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
Comments