ഒരിക്കലും വറ്റാത്ത തീർത്ഥക്കുളവുമായി ഒരുപുണ്യകാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ഒരിക്കലും വറ്റാത്ത തീർത്ഥക്കുളവുമായി ഒരുപുണ്യകാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2020, 08:58 pm IST
FacebookTwitterWhatsAppTelegram

മനസ്സിന് സമാധാനവും ശാന്തതയും ഏറെ നല്‍കുന്ന അന്തരീക്ഷമാണ് ക്ഷേത്രങ്ങളുടേത്. അതിലും കൂടുതലായി ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്കെല്ലാം തന്നെ പ്രാര്‍ത്ഥനയോടൊപ്പം മാനസിക ഉല്ലാസവും നല്‍കുന്ന ഇടമാണ് ഒരുപുണ്യകാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം. പ്രകൃതിയോട് അടുത്തു നില്‍ക്കുന്ന ഈ ക്ഷേത്രത്തിന് ചുറ്റുമുള്ള കാഴ്ചകള്‍ ആരേയും വിസ്മയിപ്പിക്കും. കടലിനോട് ചേര്‍ന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കടലിനു തൊട്ടടുത്തുള്ള വഴിയിലൂടെ പടികള്‍ കയറി വേണം ക്ഷേത്രത്തില്‍ എത്താന്‍. ക്ഷേത്രത്തിനു മുകളില്‍ എത്തി കഴിഞ്ഞാലുള്ള കാഴ്ച വളരെ മനോഹരമാണ്. ക്ഷേത്രത്തിന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ താഴെ ആര്‍ത്തിരമ്പുന്ന തിരമാലകള്‍ കാണാം.

കോഴിക്കോട് ജില്ലയിലെ പന്തലായനിയില്‍ മൂടാടി പഞ്ചായത്തിലാണ് ഒരുപുണ്യകാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂവായിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രം പരശുരാമന്‍ പ്രതിഷ്ഠിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന നൂറ്റിയെട്ട് ദുര്‍ഗ്ഗ ക്ഷേത്രങ്ങളില്‍ ഒന്നാണെന്നാണ് പറയപ്പെടുന്നത്. ജല ദുര്‍ഗ്ഗയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതിയും ധര്‍മ്മശാസ്താവുമാണ് ഉപപ്രതിഷ്ഠകള്‍. ക്ഷേത്രത്തിനു തൊട്ടടുത്തായി ഒരു തീര്‍ത്ഥക്കുളമുണ്ട്.

വേനല്‍ക്കാലത്ത് ക്ഷേത്ര കിണറിലെ വെള്ളം വറ്റിയാലും ഈ തീര്‍ത്ഥക്കുളത്തിലെ വെള്ളം ഒരിക്കലും വറ്റുകയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിലും ഇവിടെ വിനോദയാത്രയ്‌ക്കായി എത്തുന്നവരും ഒരുപാടാണ്. രാവിലെ അഞ്ച് മുപ്പത് മുതല്‍ ഒന്‍പത് മുപ്പത് വരെയും വൈകുന്നേരം അഞ്ച് മുപ്പത് മുതല്‍ ഏഴ് മണി വരെയുമാണ് ക്ഷേത്ര ദര്‍ശന സമയം മാര്‍ച്ച് മാസത്തില്‍ നടക്കുന്ന പ്രതിഷ്ഠാ ദിനമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. കൂടാതെ നവമി, ശിവരാത്രി, തിരുവാതിര എന്നീ ദിവസങ്ങളിലും ഇവിടെ പ്രത്യേക പൂജകള്‍ നടത്താറുണ്ട്.

Tags: kozhikode
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies