ടോക്കിയോ : മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാർഷിക ദിനത്തിൽ ഇന്ത്യൻ ഇന്ത്യൻ പ്രവാസികളും ജപ്പാനിലെ വിവിധ സമുദായങ്ങളിൽ നിന്നുള്ളവരും പാക് എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. മുംബൈ ആക്രമണം പാകിസ്താൻ സ്പോൺസർ ചെയ്ത ഭീകരതയാണെന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.
മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ പാകിസ്താൻ ശിക്ഷിക്കണമെന്നും തീവ്രവാദത്തെ പാകിസ്താൻ എതിർക്കണമെന്നും അവർ ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാത്തതിലൂടെ ആഗോള ഭീകരതയുടെ കേന്ദ്രമാണെന്ന് തങ്ങളെന്ന് പാകിസ്താൻ തന്നെ സ്ഥിരീകരിക്കുകയാണെന്നും ഭീകരതയുടെ ഏറ്റവും വലിയ കയറ്റുമതിക്കാർ തങ്ങളാണെന്ന് അംഗീകരിക്കുകയുമാണെന്നും അവർ പ്രസ്താവിച്ചു
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 166 പേരിൽ ഒരാളായ ജാപ്പനീസ് പൗരനായ ഹിസാഷി സുഡയെയും പ്രതിഷേധക്കാർ അനുസ്മരിച്ചു.
Comments