ബ്രിട്ടീഷുകാര്‍ ഭയന്ന കേരളവര്‍മ്മ പഴശ്ശിരാജ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ബ്രിട്ടീഷുകാര്‍ ഭയന്ന കേരളവര്‍മ്മ പഴശ്ശിരാജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2020, 09:51 am IST
FacebookTwitterWhatsAppTelegram

കേരള ചരിത്രത്തില്‍ നിന്നും ഒരിക്കലും ആരും മറന്നു കളയാത്ത ഒരേടാണ് കേരളവര്‍മ്മ പഴശ്ശിരാജ. കേരളത്തില്‍ ബ്രിട്ടീഷുക്കാര്‍ക്കെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാവ് ആണ് അദ്ദേഹം. ബ്രിട്ടീഷുകാര്‍ ഏറെ ഭയന്നിരുന്ന ഒരു നാട്ടുരാജാവും പഴശ്ശിരാജ തന്നെയായിരുന്നു. ബ്രിട്ടീഷുകാരെ കേരളത്തില്‍ നിന്നും തുരത്തിയോടിക്കുന്നതിനായുള്ള ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച ഇദ്ദേഹം, ബ്രിട്ടീഷുകാര്‍ കൈയ്യടക്കിയ തന്റെ അധികാരം തിരികെ കിട്ടാന്‍ മാത്രമല്ല കേരളമണ്ണിന്റെ സ്വാതന്ത്ര്യത്തിനു കൂടി വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. വടക്കേ മലബാറിലുളള കോട്ടയം രാജകുടുംബത്തിലാണ് 1753 ജനുവരി മൂന്നിന് പഴശ്ശിരാജ ജനിച്ചത്.

ബ്രിട്ടീഷുകാര്‍ക്കെതിരെ ഇദ്ദേഹം നടത്തിയ വീര പോരാട്ടങ്ങള്‍ കൊണ്ടും വയനാടന്‍ കാടുകളില്‍ ഗറില്ലാ യുദ്ധമുറകളിലൂടെ ബ്രിട്ടീഷുകാര്‍ക്ക് തിരിച്ചടി കൊടുത്തും പോരാടിയ പഴശ്ശിരാജയെ സ്വാതന്ത്രസമര ചരിത്രങ്ങളില്‍ വീരകേരള സിംഹം എന്നാണ് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്‌ക്കെതിരെ പ്രസിദ്ധമായ പഴശ്ശി വിപ്ലവം നയിച്ചത് ഇദ്ദേഹമാണ്. നിരവധി തവണ ബ്രിട്ടീഷുകാരുമായി പോരാട്ടം നടത്തിയ മഹാനായ സമരനായകന്‍ 1805 നവംബര്‍ 30 ന് ബ്രിട്ടീഷ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരചരമം പ്രാപിച്ചു.

മാനന്തവാടിയിലാണ് പഴശ്ശിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന പുരാവസ്തു വകുപ്പ് പഴശ്ശികുടീരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്തു. നിരവധി പേരാണ് ഇവിടെ സന്ദര്‍ശനത്തിനായി എത്താറുളളത്. പഴശ്ശിയുടെ പേരില്‍ കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഒന്നാണ് പഴശ്ശിരാജ മ്യൂസിയം. മ്യൂറല്‍ പെയ്ന്റിംഗുകള്‍, പുരാതന ലോഹ ഉപകരണങ്ങള്‍,നാണയങ്ങള്‍, ക്ഷേത്ര ശില്‍പ്പങ്ങള്‍, താഴികക്കുടങ്ങള്‍ ,കല്ലറകള്‍ തുടങ്ങി മഹാശിലാ നിര്‍മ്മിതമായ സ്മാരകങ്ങളെല്ലാം തന്നെ ഇവിടെസംരക്ഷിക്കുന്നത് സംസ്ഥാന പുരാവസ്തു വകുപ്പിനു കീഴിലാണ്. മ്യൂസിയത്തോട് ചേര്‍ന്നുള്ള ആര്‍ട്ട് ഗാലറിയില്‍ ലോകപ്രശസ്ത ചിത്രകാരനായ ശ്രീ.രാജാരവിവര്‍മ്മയുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Tags: pazhassi raja
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies