ന്യൂഡല്‍ഹി: അതിര്‍ത്തികടന്ന് ചൈന വന്നാലും കൊറോണയ്ക്കെതിരേയും ഒരുപോലെ പോരാടാന്‍ ശക്തിയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ നാവികസേന. സുരക്ഷയ്ക്കായി എല്ലാ വെല്ലുവിളികളേയും നേരിടാന്‍ പാകത്തിന് സമുദ്രത്തില്‍ നാവിക വ്യൂഹം തയ്യാറാണെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്.
ഇന്ത്യ ഇരട്ട വെല്ലുവിളികളാണ് ചൈനയില്‍ നിന്നും നേരിടുന്നത്. യഥാര്‍ത്ഥ നിയന്ത്രണരേഖയുടെ സുരക്ഷയില്‍ നാവികസേനയും പ്രതിജ്ഞാ ബന്ധമാണെന്നും കരംബീര്‍ സിംഗ് ചൂണ്ടിക്കാട്ടി. നിരീക്ഷണ സംവിധാനം നാവികസേന പതിന്മടങ്ങ് ശക്തമാക്കിയിരിക്കുകയാണ്. കടല്‍ക്കൊള്ള തടയാന്‍ 2008 മുതല്‍ ചൈന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിച്ചിട്ടുള്ള മൂന്ന് യുദ്ധകപ്പലുകളും ഇന്ത്യന്‍ നാവികസേനയുടെ നിരീക്ഷണ പരിധിയിലാണെന്നും നാവികസേനാ മേധാവി പറഞ്ഞു.
രണ്ടു പ്രിഡേറ്റര്‍ ഡ്രോണുകളുടെ വരവോടെ കപ്പലുകള്‍ക്കിടയിലെ അകലം മൂലമുള്ള കുറവുകള്‍ പരിഹരിച്ചുകഴിഞ്ഞതായി നാവികസേനാ മേധാവി അറിയിച്ചു. ഇരുപത്തിനാല് മണിക്കൂറും ജാഗ്രതയിലാണ് ഇന്ത്യയ്ക്ക് ചുറ്റുമുള്ള സമുദ്രമേഖലയില്‍ നാവികസേനയെന്നും കരംബീര്‍ സിംഗ് പറഞ്ഞു. നാവികസേനാ നിരീക്ഷണങ്ങള്‍ക്കായി പി.8 ഐ വിമാനങ്ങളും ഹെറോണ്‍ ഡ്രോണുകളും മുന്നേ തന്നെ വിന്യസിച്ചതായും കരംബീര്‍ സിംഗ് വ്യക്തമാക്കി.
Comments