ടോക്കേിയോ: ബഹിരാകാശ ഗവേഷണത്തില്‍ നാഴികക്കല്ല് പിന്നിട്ട് ജപ്പാന്. ഉല്ക്കാപഠനത്തിനായി അയച്ച ബഹിരാകാശ വാഹനം നാളെ ഭൂമിയുടെ അനന്തരീക്ഷത്തിലേയ്ക്ക് പ്രവേശിക്കുമെന്ന പ്രതീക്ഷയില്‍ ശാസ്ത്രലോകം. ബയാബുസാ -2 എന്ന പേരിട്ടിരിക്കുന്ന വാഹനമാണ് ജപ്പാന് ബഹിരാകാശത്തേക്ക് അയച്ചത്. ഓസ്ട്രേലിയയുടെ വൂമേറയിലാണ് വാഹനം ഇറങ്ങുകയെന്നാണ് നിഗമനം. രണ്ടുലക്ഷം കിലോമീറ്റര്‍ ദൂരത്തിലൂടെയാണ് ഉല്‍ക്കാശകലം ശേഖരിച്ച ബഹിരാകാശ പര്യവേക്ഷണ വാഹനം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ബഹിരാകാശത്ത് റിയൂഗൂ എന്ന് ജപ്പാന് പേരിട്ടിരിക്കുന്ന ഭീമന് ഉല്ക്കയിലിറങ്ങിയാണ് ഹയാബുസ-2 അവശിഷ്ടങ്ങള്‍ ശേഖരിച്ച് മടങ്ങുന്നത്. മൂവായിരം ലക്ഷം കിലോമീറ്റര്‍ ദൂരത്തിലാണ് ഉല്‍ക്കയുടെ സഞ്ചാര പഥം. ഞായറാഴ്ച പുലര്‍ച്ചയോടെ വാഹനത്തെ പൊതിഞ്ഞിരിക്കുന്ന കവചം ബഹിരാകാശത്തില്‍ വെച്ച് വേര്‍പെടും. ഭൂമിയുടെ അന്തരീക്ഷത്തില്‍ 120 കിലോമീറ്റര്‍ ദൂരത്ത് വെച്ചാണ് ഈ പ്രക്രിയ നടക്കുക. തുടർന്ന് അത് അന്തരീക്ഷത്തിലെ ഘർഷണത്തിൽ കത്തി നശിച്ച് താഴോട്ട് പതിക്കും. പര്യവേക്ഷ പേടകം ഭൂനിരപ്പിന് 10 കിലോമീറ്റര്‍ ഉയരെ പാരച്യൂട്ട് നിവര്‍ന്ന് താഴെ പതിക്കുമെന്നാണ് പദ്ധതിയുടെ മേധാവി യൂച്ചി സൂദ അറിയിക്കുന്നത്.
Comments