വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംവൃത സുനില്‍. തന്റെ കുടുംബ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയ വഴി താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. വിവാഹ ശേഷം ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ ഇഷ്ട താരമായി മാറിയ നായികയാണ് സംവൃത സുനില്‍. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരം ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് കാലെടുത്തു വെച്ചത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലും സംവൃത സുനില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
തന്റെ കുടുംബ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയ വഴി താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ താമസമാക്കിയ സംവൃത ഒരു ഇടവേളയ്ക്ക് ശേഷം 2019 ല്‍ ജി. പ്രജിത്ത് സംവിധാനം ചെയ്ത സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് തിരിച്ചു വന്നത്. എന്നാല്‍ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ഉടനെ തന്നെ അമേരിക്കയിലേക്ക് തിരിച്ചു പോകുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കേരളത്തിലേക്ക് വരാതെ അമേരിക്കയില്‍ നിന്നു തന്നെ മലയാള സിനിമയ്ക്കായി ഒരുങ്ങുകയാണ് താരം.
അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സംവൃത മലയാള സിനിമയിലേക്ക് വീണ്ടുമെത്തുന്നത്. അമേരിക്കയില്‍ നിന്നു തന്നെ സിനിമയില്‍ അഭിനയിക്കുന്ന തരത്തിലായിരിക്കും ചിത്രം ഒരുക്കുന്നത്. പ്രിയ താരത്തിന്റെ വീണ്ടും മലയാള സിനിമയിലേക്കുളള തിരിച്ചു വരവ് കാത്തിരിക്കുകയാണ് ആരാധകര്‍. സംവൃത സുനില്‍ ഭര്‍ത്താവ് അഖില്‍ ജയരാജിനോടും മക്കളായ അഗസ്ത്യ അഖില്‍, രുദ്ര അഖില്‍ എന്നിവരോടും ഒപ്പമുളള തന്റെ കുടുംബ ചിത്രവും കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.
Comments