ന്യൂഡൽഹി : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന സിനിമയായ ‘തലൈവി’ യിലെ പുതിയ ചിത്രങ്ങൽ പങ്കുവച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ജയലളിതയുടെ ചരമദിനത്തിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രം വൈറലായതോടെ കങ്കണയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നിരവധിപേർ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് കങ്കണ ചിത്രങ്ങൾ പങ്കുവച്ചത്.
‘ജയ അമ്മയുടെ ചരമദിനത്തിൽ ‘ലൈവി- ദി റെവലൂഷനറി ലീഡർ’ എന്ന ഞങ്ങളുടെ സിനിമയിലെ ചില ചിത്രങ്ങൾ പങ്കുവയ്ക്കുന്നു. ടീമിലെ എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നു, പ്രത്യേകിച്ച് ടീമിന്റെ ലീഡറായ വിജയ് സാറിന്, സൂപ്പർ ഹീറോയെപ്പോലെയാണ് സിനിമയ്ക്ക് വേണ്ടി അദ്ദേഹം പ്രവർത്തിച്ചത്. റിലീസിന് ഇനി ഒരാഴ്ച മാത്രം’ എന്ന് കുറിപ്പോടെയാണ് കങ്കണ ചിത്രം പങ്കുവച്ചത്.
എഎൽ വിജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കങ്കണ റണാവത്ത് ജയലളിതയുടെ വേഷത്തിലും മലയാളി നടി ഷംന കാസിം ശശികലയുടെ വേഷത്തിലുമാണ് എത്തുന്നത്. ബാഹുബലി, മണികർണിക എന്നീ ബ്രഹ്മാണ്ഡ ഹിറ്റുകൾക്ക് തിരക്കഥയെഴുതിയ കെ.ആർ വിജയേന്ദ്ര പ്രസാദാണ് തലൈവിയുടെ തിരക്കഥാകൃത്ത്.
വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദനാണ് സിനിമ നിർമ്മാണം ചെയ്യുന്നത്.
On the death anniversary of Jaya Amma, sharing some working stills from our film Thalaivi- the revolutionary leader. All thanks to my team, especially the leader of our team Vijay sir who is working like a super human to complete the film, just one more week to go 🙏 pic.twitter.com/wlUeo8Mx3W
— Kangana Ranaut (@KanganaTeam) December 5, 2020
ജയലളിതയുടെ ജീവിതകഥ പരയുന്ന രണ്ട് സിനിമകൾ ഇരക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രിയദർശിനി സംവിധാനം ചെയ്യുന്ന ‘ദി അയൺ ലേഡി’ എന്ന സിനിമയിൽ നിത്യാ മേനോനാണ് മുഖ്യ വേഷം ചെയ്യുന്നത്. നിർമ്മാതാവ് ആദിത്യ ഭരദ്വാജ് ‘തായ് പുരട്ചി തലൈവി’ എന്ന സിനിമയ്ക്ക് തുടക്കം കുറിക്കാനിരിക്കുകയാണെന്ന് അറിയിച്ചിരുന്നു.















