ടോക്കിയോ: ബഹിരാകാശത്തെ രഹസ്യ കലവറയുടെ ഉല്‍ക്കാപഠനത്തിന്റെ ഭാഗമായ ബഹിരാകാശ പേടകം ഭൂമിയില്‍ തിരികെ എത്തി. ജപ്പാന്റെ ഹയബുസ-2 എന്ന വാഹനമാണ് ഛിന്നഗ്രഹ അവശിഷ്ടങ്ങള്‍ ശേഖരിച്ച് തിരികെ എത്തിയത്. 30 കോടി കിലോമീറ്റര്‍ ദൂരത്തുകൂടി സഞ്ചരിച്ചിരുന്ന ഉല്ക്കയിലിറങ്ങി അതിന്റെ അവശിഷ്ടമാണ് ചെറുപേടകം സുരക്ഷിതമായി ഭൂമിയിലെത്തിച്ചിരിക്കുന്നത്. പ്രപഞ്ചോല്‍പ്പത്തിയും വികാസവും മനസ്സിലാക്കാന്‍ ഉല്‍ക്കയുടെ ഗവേഷണം സഹായിക്കുമെന്നാണ് ജപ്പാന് കരുതുന്നത്.
ബഹിരാകാശ ഗവേഷണത്തില്‍ നാഴികക്കല്ല് പിന്നിട്ട് ജപ്പാന്. ഉല്ക്കാപഠനത്തിനായി അയച്ച ബഹിരാകാശ വാഹനം ഓസ്ട്രേലിയയുടെ വൂമേറയിലാണ് വാഹനം ഇറങ്ങിയത്.
ബഹിരാകാശത്ത് റിയൂഗൂ എന്ന് ജപ്പാന് പേരിട്ടിരിക്കുന്ന ഭീമന് ഉല്ക്കയിലിറങ്ങിയാണ് ഹയാബുസ-2 അവശിഷ്ടങ്ങള്‍ ശേഖരിച്ച് മടങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചയോടെ വാഹനത്തെ പൊതിഞ്ഞിരിക്കുന്ന കവചം ബഹിരാകാശത്തില്‍ വെച്ച് വേര്‍പെട്ടു. ഭൂമിയുടെ അന്തരീക്ഷത്തില്‍ 120 കിലോമീറ്റര്‍ ദൂരത്ത് വെച്ചാണ് ഈ പ്രക്രിയ നടന്നത്. തുടര്‍ന്ന് അത് അന്തരീക്ഷത്തിലെ ഘര്‍ഷണത്തില്‍ കത്തി നശിച്ച് താഴോട്ട് പതിച്ചു. പര്യവേക്ഷ പേടകം ഭൂനിരപ്പിന് 10 കിലോമീറ്റര്‍ ഉയരെ പാരച്യൂട്ട് നിവര്‍ന്ന് താഴെ പതിച്ചുവെന്ന് ജപ്പാന് ബഹിരാകാശ ഗവേഷണ മേധാവി യൂച്ചി സൂദ അറിയിക്കുന്നത്.
Comments