ശ്രീനഗര്‍: കായിക രംഗത്ത് പുത്തനുണര്‍വ്വുമായി ജമ്മുകശ്മീര്‍. കേന്ദ്ര കായിക വകുപ്പിന്റെ സഹായത്തോടെ നടക്കുന്ന ഖേലോ-ഇന്ത്യ കാമ്പെയിനിന്റെ ആവേശത്തിലാണ് കശ്മീരിലെ യുവജനങ്ങള്‍. ഇന്നലെ മുതല്‍ ആരംഭിച്ച ആയോധന കായിക ഇനങ്ങളുടെ മത്സരത്തിലാണ് അഭൂതപൂര്‍വ്വമായ പങ്കാളിത്തം ദൃശ്യമായത്. നേതാജീ സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്ട്‌സ് ആണ് സംഘാടകരായി കായിക ഇനങ്ങളെ ജമ്മുകശ്മീരില്‍ പ്രചരിപ്പിക്കുന്നത്. നാലു ദിവസംകൊണ്ടാണ് മത്സരം പൂര്‍ത്തിയാക്കുക.
കൊറോണ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂളുകളില്‍ തങ്ങള്‍ക്ക് പ്രീയപ്പെട്ട കായിക പരിശീലനങ്ങളൊന്നും മാസങ്ങളായി നടത്താനായിട്ടില്ല. അതിന് പകരമായി പ്രാദേശിക തലത്തില്‍ ചെറിയ കൂട്ടായ്മകളിലൂടെ കായികരംഗത്തെ സാധാരണ നിലയിലേക്ക് എത്തികാനാണ് ഖോലോ-ഇന്ത്യാ പരിപാടികള്‍ സംഘടിപ്പിച്ചതെന്നും സംഘാടകര്‍ അറിയിച്ചു. പരിശീലകര്‍ക്കൊപ്പം ദൈനന്തിന പരിശീലനത്തിനുള്ള അവസരവും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കായികതാരങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കായിക വകുപ്പ് അധികൃതര്‍ അറിയിച്ചു.
















Comments