ബാഴ്‌സലോണ: ക്യാംപ്‌നൂവില്‍ ആതിഥേയരെ നിഷ്പ്രഭമാരാക്കി യുവന്റസിന് തകര്‍പ്പന്‍ ജയം. രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം എതിരെ കളിച്ച മെസ്സിയുടെ ടീമിനെ തന്റെ ഇരട്ട ഗോളില്‍ ഞെട്ടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം നിറഞ്ഞു.
കളിയുടെ ആദ്യ നിമിഷങ്ങളില്‍ തന്നെ ആക്രമിച്ചു കയറിയ യുവന്റസിന് ഫലം കിട്ടി. 13-ാം മിനിറ്റിലെ പെനാല്‍റ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബാഴ്‌സയുടെ വലയിലെത്തിച്ചു. ഏഴു മിനിറ്റിനകം മെക്കന്നിയിലൂടെ ഇറ്റാലിയന്‍ ക്ലബ്ബ് രണ്ടാം ഗോള്‍ നേടി. 20-ാം മിനിറ്റിലാണ് ഗോള്‍ വീണത്. കളിയുടെ നല്ലൊരു പങ്ക്‌സമയം പന്ത് കൈവശം വച്ചിട്ടും യുവന്റസിന്റെ പ്രതിരോധത്തെ മറികടന്ന് ഗോളടിക്കാനായില്ല. കളിയുടെ രണ്ടാം പകുതിയിലും റൊണാള്‍ഡോ ഗോള്‍ നേടി. 52-ാം മിനിറ്റിലെ പെനാല്‍റ്റിയാണ് പോര്‍ച്ചുഗല്‍ താരം വലയിലെത്തിച്ച് ടീമിന് 3-0ന്റെ ആധികാരിക ലീഡും ജയവും സമ്മാനിച്ചത്. ഗ്രൂപ്പ് ജിയില്‍ നിന്ന് ഇരുടീമുകളും പക്ഷെ നോക്കൗട്ടില്‍ കടന്നു.















