ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിടുന്നത് സാധാരണമാണ്. മിക്ക വീടുകളിലും ഇത് സംഭവിക്കാറുണ്ട്. ചിലപ്പോള്‍ വഴക്കിനിടയില്‍ ഭാര്യയോടുളള ദേഷ്യം കാരണം അടി വരെ നടക്കാറുമുണ്ട്. എന്നാലിവിടെ അതില്‍ നിന്നെല്ലാം വേറിട്ട രീതിയില്‍ തന്റെ ദേഷ്യം തീര്‍ത്തു ഒരു ഭര്‍ത്താവ്, കേള്‍ക്കുമ്പോള്‍ കൗതുകകരമായി തോന്നാം എന്നാല്‍ ഭാര്യയോട് വഴക്കിട്ടു വീട്ടില്‍ നിന്നും ഇറങ്ങിയ ഭര്‍ത്താവ് തന്റെ ദേഷ്യം തീര്‍ത്തത് കിലോമീറ്ററുകളോളം നടന്ന്. സംഭവം ഇവിടൊന്നുമല്ല, ഇറ്റലിയിലാണ് ഇത്തരമൊരു വ്യത്യസ്തമായ സംഭവം നടന്നിരിക്കുന്നത്. നാനൂറ്റി അൻപത് കിലോമീറ്ററാണ് ഭാര്യയോടുളള ദേഷ്യത്തില്‍ നാല്പത്തിയെട്ടുകാരനായ ഈ വ്യക്തി നടന്നു തീര്‍ത്തത്.
ഇറ്റലിയിലെ കോമോ എന്ന സ്ഥലത്തു നിന്നും ആരംഭിച്ച യാത്ര ഫാനോ എന്ന ചെറു പട്ടണം വരെ നീണ്ടു. കലിയടങ്ങും വരെ നടക്കാന്‍ തീരുമാനിച്ച ഇദ്ദേഹം ദേഷ്യം കൂടുന്നതിന് അനുസരിച്ച് നടപ്പിന്റെ വേഗവും കൂട്ടി. ദേഷ്യത്താല്‍ താന്‍ പിന്നീട്ട കിലോമീറ്റുകള്‍ എത്രയെന്ന് പോലും അദ്ദേഹം തിരിച്ചറിഞ്ഞില്ല. ഭാര്യയുമായി വഴക്കിട്ട് വീട്ടില്‍ നിന്നും ഇറങ്ങിയ ഇയാളെ പോലീസാണ് കണ്ടെത്തി തിരികെ വീട്ടിലേയ്ക്ക് അയച്ചത്. ഫാനോ എന്ന ചെറു പട്ടണത്തില്‍ നിന്നാണ് അദ്ദേഹം പോലീസ് പിടിയിലാകുന്നത്.
ഇതിനു പുറമേ കര്‍ഫ്യൂ ലംഘിച്ചതിനും പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഫാനോ എന്ന ചെറു പട്ടണത്തില്‍ ഒറ്റപ്പെട്ടു നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടത്തത് എന്ന് അറിയുന്നത്. പോലീസ് പിടിയിലായ അദ്ദേഹത്തെ ഭാര്യയോടൊപ്പം തിരിച്ചു വീട്ടിലേക്ക് തന്നെ വിട്ടയച്ചു. ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യയും പോലീസില്‍ പരാതി നല്‍കിയിരുന്നു.
Comments