പ്ലാസ്റ്റിക് : കണ്ടുപിടിത്തവും വിശേഷവും
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

പ്ലാസ്റ്റിക് : കണ്ടുപിടിത്തവും വിശേഷവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2020, 11:29 pm IST
FacebookTwitterWhatsAppTelegram

ലോകത്തെ അത്ഭുതകരമായ കണ്ടു പിടിത്തങ്ങളില്‍ ഒന്നായി അക്ഷരാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാവുന്ന ഒന്നാണ് പ്ലാസ്റ്റിക്കിന്റേത്. നമ്മുടെ നിത്യ ജീവിതത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തുന്ന ഒരു വസ്തു വേറെയില്ലെന്ന് തന്നെ പറയാം. മനുഷ്യന് ഏറെ ഉപകാരിയാണെങ്കിലും പരിസ്ഥിതിയ്‌ക്ക് ഏറെ ഹാനികരമായ ഒന്നാണ് ഇത്. അതുകൊണ്ടാണ് പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി കുറയ്‌ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും. എന്നിരുന്നാലും പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ലോകവുമായി പൊരുത്തപ്പെടുക എന്നത് മനുഷ്യര്‍ക്ക് ഏറെ പ്രയാസകരമായിരിക്കും. നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ പ്ലാസ്റ്റിക്കിന്റെ കണ്ടുപിടിത്തവും തുടര്‍ന്നുള്ള വിശേഷങ്ങളുമാണ് വേള്‍ഡ് ഓഫ് ഇന്‍വെന്‍ഷന്‍സിന്റെ ഈ അദ്ധ്യായത്തില്‍ നാം പരിചയപ്പെടാന്‍ പോകുന്നത്.

പോളിമര്‍ തന്മാത്രകളാല്‍ രൂപപ്പെട്ടിരിക്കുന്ന പദാര്‍ത്ഥമാണ് പ്ലാസ്റ്റിക്. താപം മര്‍ദ്ദം എന്നിവ ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക്കിനെ ഇഷ്ടമുള്ള രൂപത്തിലാക്കിമാറ്റാം. പോളിമര്‍ തന്മാത്രകള്‍ തമ്മിലുള്ള ബന്ധം ചില പ്ലാസ്റ്റിക്കില്‍ ദൃഢവും, മറ്റു ചിലതില്‍ അയഞ്ഞതുമായിരിക്കും. ഇതുകൊണ്ടാണ് പ്ലാസ്റ്റിക്കിനെ രൂപമാറ്റം വരുത്താന്‍ സാധിക്കുന്നത്. പ്ലാസ്റ്റിക്കോസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് പ്ലാസ്റ്റിക് എന്ന പേര് രൂപം കൊണ്ടത്.

കൃത്രിമ പോളിമര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്ന ഗവേഷണങ്ങളാണ് പ്ലാസ്റ്റിക്കിന്റെ ജനനത്തിന് കാരണമായത്. 1850 മുതല്‍ 1910 വരെയുള്ള കാലഘട്ടങ്ങളിലായിരുന്നു ഇത്. അങ്ങിനെ നിരന്തര ഗവേഷണങ്ങളുടെ ഫലമായി 1865 ല്‍ ബ്രിട്ടീഷുകാരനായ അലക്‌സാണ്ടര്‍ ആദ്യത്തെ പ്ലാസ്റ്റിക് കണ്ടുപിടിച്ചു. സസ്യ എണ്ണയും കര്‍പ്പൂരവും ചേര്‍ത്തുണ്ടാക്കിയ നൈട്രോസെല്ലുലോസ് ആയിരുന്ന ഇവ പാര്‍ക്കെസിന്‍ എന്നാണ് അറിയപ്പെട്ടത്. അക്കാലഘട്ടത്തില്‍ ബില്യാര്‍ഡ്‌സ് പോലുള്ള കളികള്‍ക്കായി ആനക്കൊമ്പുകളാണ് ഉപയോഗിച്ചിരുന്നത്. ഇതിനായി ആനകളെ കൊന്നൊടുക്കുന്നതും പതിവായി. ഇതിന് ഒരു പരിഹാരം കാണുന്നതിനായി നടത്തിയ പരീക്ഷണങ്ങളാണ് പാര്‍ക്കെസിന്റെ കണ്ടു പിടിത്തത്തിലേക്ക് നയിച്ചത്.

വളരെ വഴക്കം ചെന്ന പദാര്‍ത്ഥമായിരുന്നു പാര്‍ക്കെസിന്‍. ഇത് മനസ്സിലാക്കിയ അമേരിക്കക്കാരനായ ജോണ്‍ ഡബ്ലൂ ഹയാറ്റ് 1869 ല്‍ ഇതിന് സെല്ലുലോയിഡ് എന്ന പേര് നല്‍കി. കൃത്രിമ പ്ലാസ്റ്റിക് വസ്തുക്കളില്‍ ഏറെ പ്രചാരം ലഭിച്ച വസ്തുവായിരുന്നു സെല്ലുലോയിഡ്. ചീപ്പ്, കൃത്രിമ പല്ലുകള്‍, ഫോട്ടോ ഗ്രാഫിക് ഫിലിം എന്നിവ നിര്‍മ്മിക്കാന്‍ സെല്ലുലോയിഡ് വ്യാപകമായി ഉപയോഗിച്ച് പോന്നു. എന്നാല്‍ പെട്ടെന്ന് തീ പിടിക്കുന്ന പദാര്‍ത്ഥമായിരുന്നു ഇത്.

20 ാം നൂറ്റാണ്ടില്‍ സെല്ലുലോയിഡിന്റെ സ്‌ഫോടന ശേഷി കുറച്ച് സെല്ലുലോയ്ഡ് അസറ്റെയ്റ്റ് വികസിപ്പിച്ചെടുുത്തു. ഇന്ന് കൃത്രിമ നാരുകളും, ഫിലിമുകളുമെല്ലാം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ് സെല്ലുലോസ് അസറ്റെയ്റ്റ്. 1909 മുതലാണ് പ്ലാസ്റ്റിക്കിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മ്മാണം ആരംഭിക്കുന്നത്. അമേരിക്കക്കാരനായ ലിയോ ഹെന്‍ഡ്രിക് ബേയ്‌ക്ക് ലാന്‍ഡ് ഫീനോള്‍, ഫോര്‍മാല്‍ഡീ ഹൈഡ് എന്നിവ ഉപയോഗിച്ച് പ്ലാസ്റ്റിക് നിര്‍മ്മിച്ചു. ബേയ്‌ക്ക്‌ലെറ്റ് എന്നായിരുന്നു ഈ പ്ലാസ്റ്റിക്കിന്റെ പേര്. ബേയ്‌ക്ക് ലെറ്റിന്റെ കണ്ടുപിടിത്തത്തിന് പിന്നാലെ ലോകത്ത് പ്ലാസ്റ്റിക് വ്യവസായം തഴച്ചുവളരാന്‍ ആരംഭിച്ചു.

1930 ഓട് കൂടി അക്രിലിക്‌സ്, നൈലോണ്‍ , പോള്‌സ്ട്രീന്‍, പിവിസി തുടങ്ങിയ പ്ലാസ്റ്റിക് എന്നിവ കൊണ്ടുള്ള ഉത്പന്നങ്ങള്‍ വിപണി കീഴടക്കാന്‍ ആരംഭിച്ചു. 1940 ല്‍ പോളിഎത്തിലീന്‍ കണ്ടു പിടിച്ചതോട് കൂടി പ്ലാസ്റ്റിക് നിത്യ ജീവിതത്തിന്റെ ഭാഗമായി,

പോളിഎത്തിലീന്‍ കണ്ടു പിടിച്ചത് പ്ലാസ്റ്റിക് കുപ്പികള്‍, ഗ്ലാസുകള്‍, തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ നിര്‍മ്മാണത്തിന് വഴിവെച്ചു. പിന്നീടും പ്ലാസ്റ്റിക്കില്‍ നിരന്തര പരീക്ഷണ്ങ്ങള്‍ നടന്നി കൊണ്ടേയിരുന്നു. ഇതിന്റെ ഫലമായി വൈദ്യുതി വഹിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകള്‍ വരെ കണ്ടുപിടിച്ചു.

പിന്നീടും പ്ലാസ്റ്റിക്കില്‍ നിരന്തര പരീക്ഷണ്ങ്ങള്‍ നടന്നി കൊണ്ടേയിരുന്നു. ഇതിന്റെ ഫലമായി വൈദ്യുതി വഹിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകള്‍ വരെ കണ്ടുപിടിച്ചു.

ഇന്ന് നിത്യ ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നായി പ്ലാസ്റ്റിക് മാറികഴിഞ്ഞു എന്നുവേണം പറയാന്‍. നമ്മുടെ കയ്യിലുളളവയില്‍ ഭൂരിഭാഗം വസ്തുക്കളും പ്ലാസ്റ്റിക്കിന്റേതാകും. പെട്ടെന്ന് നശിക്കുന്നില്ല എന്നതാണ് പ്ലാസ്റ്റിക്കിനെ ഇത്രവേഗത്തില്‍ പ്രിയപ്പെട്ട ഒന്നാക്കി മാറ്റിയത്. എന്നാല്‍ ഇത് തന്നെയാണ് പ്ലാസ്റ്റിക് ഉപയോഗം കുറയ്‌ക്കണമെന്ന് പറയുന്നതിന്റെ പ്രധാന കാരണവും. ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണില്‍ ദ്രവിക്കാതെ കിടക്കുകയും പരിസ്ഥിതിയ്‌ക്ക് ദോഷമുണ്ടാക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക്ക് കത്തിക്കുന്നതാകട്ടെ അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുന്നു.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies