കണ്ണൂർ : തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടത്ത് വോട്ടു രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു സർക്കാരിനെതിരെ ഇത്രയും കള്ളങ്ങളും നുണകളും പ്രചരിപ്പിക്കുന്നത് കണ്ട് ആത്മരോഷത്തോടെ പ്രതികരിക്കാനാണ് ജനമൊന്നാകെ കൂടെ നിൽക്കുന്നത്. ഈ സർക്കാരിനെ ഏത് വിധേനയും ഒന്ന് തളർത്താനാകുമോ ഒന്ന് ക്ഷീണിപ്പിക്കാനാകുമോ എന്നാണ് ചിലർ നോക്കുന്നത്. അതിന് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും രാഷ്ട്രീയ പ്രേരിതമായി ശ്രമിക്കുകയാണ്.അന്വേഷണങ്ങളും കള്ള പ്രചാരണങ്ങളുമായി എന്തൊക്കെ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. 16 ന് വോട്ടെണ്ണി കഴിയുമ്പോൾ അറിയാം ആരാണ് തളർന്നത്, ആരാണ് ഉലഞ്ഞത് എന്ന്. എൽഡിഎഫ് ഐതിഹാസിക വിജയം നേടും.
അതിനുശേഷം കൂടുതൽ കടുത്ത നടപടികളിലേക്ക് വേണമെങ്കിൽ അവർക്ക് കടക്കാം. ജയിക്കാൻ സാധ്യതയില്ല എന്ന് വിലയിരുത്തിയ ഇടങ്ങളിൽ പോലും എൽഡിഎഫ് നേട്ടമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments