ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ ട്വീറ്റ് ചെയ്ത തെന്നിന്ത്യൻ താരങ്ങളുടെ പട്ടികയിൽ പ്രിയതാരം മോഹൻലാലും. നടന്മാരുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മോഹൻലാൽ. മലയാളം സിനിമാ മേഖലയിൽ നിന്നും ആദ്യമായാണ് ഒരു താരം പട്ടികയിൽ ഇടം നേടുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ട്വീറ്റ് ചെയ്ത മലയാളി നടി കീർത്തി സുരേഷ് ആണ്. ലിസ്റ്റിൽ ഒന്നാം സ്ഥാനമാണ് കീർത്തി സുരേഷിന്.
തെലുങ്ക് സിനിമാ താരം മഹേഷ് ബാബുവാണ് 2020ൽ ഏറ്റവും കൂടൂതൽ ആളുകൾ ട്വീറ്റ് ചെയ്ത പുരുഷതാരം. പവൻ കല്യാൺ, വിജയ്, ജൂനിയർ എൻടിആർ, സൂര്യ, അല്ലു അർജുൻ, രാം ചരൺ, ധനുഷ് എന്നിവർക്കൊപ്പമാണ് മോഹൻലാലും ഇടം പിടിച്ചിരിക്കുന്നത്.
കീർത്തി സുരേഷിന് പുറമെ കാജൽ അഗർവാൾ, സാമന്ത, രഷ്മിക മന്ദാന, പൂജ ഹെഗ്ഡെ, താപ്സി പന്നു, തമന്ന, രാകുൽ പ്രീത്, ശ്രുതി ഹാസൻ, ത്രിഷ കൃഷ്ണൻ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ സൗത്ത് ഇന്ത്യൻ വനിതാ താരങ്ങൾ.
















