പാലക്കാട് : ഒറ്റപ്പാലത്ത് സിപിഎം ആക്രമണം . അമ്പലപ്പാറ മേലൂരിൽ ബിജെപി വിജയിച്ചതിനെ തുടർന്നാണ് വടിവാളും ആയുധങ്ങളുമായി സി പി എം ഗുണ്ടാ സംഘം അക്രമത്തിനെത്തിയത്. അക്രമി സംഘത്തിലൊരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു .
അക്രമികളുടെ ദൃശ്യങ്ങൾ ബിജെപി വക്താവ് സന്ദീപ് വാര്യർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു . വടിവാളുമേന്തി അക്രമികൾ തെരുവിൽ നിൽക്കുന്നതും , ജനങ്ങൾ സംഘടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ് .
തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തിയതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം വ്യാപക ആക്രമണം നടത്തുന്നുണ്ട്. കോഴിക്കോടും കൊല്ലത്തും കണ്ണൂരും ഉള്‍പ്പെടെ നിരവധി ഇടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
ഒറ്റപ്പാലം അമ്പലപ്പാറ മേലൂരിൽ ബിജെപി വിജയിച്ചതിനെ തുടർന്ന് വടിവാളും ആയുധങ്ങളുമായി അക്രമത്തിനെത്തിയ സി പി എം ഗുണ്ടാ സംഘം . അക്രമി സംഘത്തിലൊരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്
Posted by Sandeep.G.Varier on Wednesday, December 16, 2020
Comments