ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിര്‍ത്തിമേഖലയെ സ്തംഭിപ്പിക്കുന്ന തരത്തില്‍ കര്‍ഷകര്‍ തമ്പടിച്ചതിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കര്‍ഷകരുടെ തനത് പ്രശ്നങ്ങള്‍ സമയാസമയം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ സാധിക്കുന്ന ഒരു ദേശീയ സമിതിയെ എന്തുകൊണ്ട് തീരുമാനിക്കുന്നില്ലെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു.
ഡല്‍ഹി ഒരു കേന്ദ്രഭരണ പ്രദേശം എന്ന നിലയിലും മറ്റ് അതിര്‍ത്തി സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും കര്‍ഷകരുടെ സമരം തടസ്സമാകുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന പരാതി. എട്ട് കര്‍ഷക സംഘടനകളാണ് നിലവിലെ സമരം ചെയ്യുന്ന സംഘടനകള്‍ക്കെതിരെ ഹര്‍ജി നല്‍കിയത്.
Comments