ടൊവീനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രമായ കളയുടെ ചിത്രീകരണം പുനഃരാരംഭിച്ചു. ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ചിത്രീകരണം നിര്‍ത്തി വെച്ചത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് ടൊവിനോ തോമസിന് പരിക്കേറ്റത്. ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ടൊവീനോ. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കള. അതുകൊണ്ടു തന്നെ പരിക്കിനു ശേഷം ആവശ്യമായ മുന്‍കരുതലുകളോടെ തന്നെ ആക്ഷന്‍ രംഗങ്ങളില്‍ സജീവമാകാന്‍ ഒരുങ്ങുകുകയാണ് താരം.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലിസ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് രോഹിത് വി എസ്. കള ഉടനെ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലാല്‍, ദിവ്യ പിളള എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ലിവിങ്സ്റ്റണ് മാത്യുവും ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്റുമാണ് നിര്‍വ്വഹിക്കുന്നത്.
ടൊവീനോ തോമസ് രോഹിത്ത് വി എസ്, അഖില്‍ ജോര്‍ജ് എന്നിവര്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്. മായാനദിക്കു ശേഷം ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒരുമിക്കുന്ന കാണെക്കാണെയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ടൊവിനോ അന്ന ബെന്‍ നായികയായി പുതുവര്‍ഷത്തില്‍ ആരംഭിക്കുന്ന ആഷിഖ് അബു ചിത്രത്തില്‍ വേഷമിടാനുള്ള ഒരുക്കത്തിലാണ്. തീയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നില്ലെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമകളായിരുന്നു അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനും ഇബ്ലിസും.
Comments