നവ്യം, ഹൃദ്യം; കാരപ്പറമ്പിലെ ഈ തുടര്‍വിജയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നവ്യം, ഹൃദ്യം; കാരപ്പറമ്പിലെ ഈ തുടര്‍വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2020, 02:16 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ അറുപത്തിയൊന്‍പതാം വാര്‍ഡായ കാരപ്പറമ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസിന്റെ വിജയം നാട് ഒന്നാകെയാണ് ഏറ്റെടുത്തത്. കേരളത്തിന് പുറത്ത് ഐടി കമ്പനിയിലെ തിളങ്ങുന്ന ജോലി ഉപേക്ഷിച്ച് ജനസേവനത്തിനിറങ്ങിയ നവ്യ കഴിഞ്ഞ അഞ്ച് വര്‍ഷം വാര്‍ഡില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായിരുന്നു ഈ വിജയം. അഴിമതിക്കഥകള്‍ അരങ്ങുവാഴുന്ന കേരള രാഷ്‌ട്രീയത്തില്‍, നവ്യയെപ്പോലുളള യുവമുഖങ്ങള്‍ നേടുന്ന തുടര്‍ വിജയങ്ങള്‍ സമൂഹത്തിന്റെ രാഷ്‌ട്രീയ മാറ്റത്തെക്കൂടിയാണ് സൂചിപ്പിക്കുന്നത്.

എരഞ്ഞിപ്പാലം ശ്രീപദം വീടിന്റെ ഉമ്മറത്ത് നിന്നും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയ നവ്യ കാരപ്പറമ്പുകാര്‍ക്ക് ഇന്ന് ഏത് സമയവും ഒപ്പമുള്ള മകളും കുടുംബാംഗവും ഒക്കെയാണ്. ദേശീയതയിലൂന്നിയ ആശയസത്യസന്ധത മുറുകെപ്പിടിച്ച് കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ഒന്നൊഴിയാതെ ജനങ്ങളിലെത്തിച്ച നവ്യയെ കാരപ്പറമ്പുകാര്‍ ഇടം വലം നോക്കാതെയാണ് വീണ്ടും ഹൃദയത്തിലേറ്റിയത്.  2015 ല്‍ ത്രികോണ മത്സരത്തില്‍ 120 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയമെങ്കില്‍ ഇക്കുറി അത് 487 വോട്ടായി ഉയര്‍ന്നു. മാത്രമല്ല, ഇടതിന്റെയും വലതിന്റെയും വോട്ടുവിഹിതം ഗണ്യമായി കുറയ്‌ക്കുകയും ചെയ്തു.

വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടുകിടന്ന റോഡുകളും ഫുട്പാത്തുകളും നവീകരിച്ചതും, വെള്ളക്കെട്ടില്‍ വാഹനയാത്ര പോലും ദുഷ്‌കരമായ റോഡുകളില്‍ ഡ്രെയ്നേജ് സംവിധാനമാെരുക്കിയതും, ഇരുട്ടിലായിരുന്ന വൈദ്യുത വിളക്കുകളില്‍ എല്‍ഇഡി ലൈറ്റുകള്‍ തെളിഞ്ഞതും നവ്യ വാര്‍ഡ് പ്രതിനിധിയായ  ശേഷമാണ്. 40 വര്‍ഷത്തിലേറെയായി ടാറിംഗ് കാണാതെ കിടന്ന റോഡ് പോലും നവ്യയുടെ ഇടപെടലില്‍ പുതുമോടിയണിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയുള്‍പ്പെടെ വാര്‍ഡിന്റെ വികസനത്തിന് ഫലപ്രദമായി വിനിയോഗിച്ചാണ് നവ്യ ഈ സൗകര്യങ്ങളൊക്കെ നാട്ടുകാര്‍ക്ക് ഒരുക്കി നല്‍കിയത്.

വാര്‍ഡിലെ രണ്ട് അങ്കണ്‍വാടികള്‍ക്കെങ്കിലും ഭൂമി വാങ്ങി സ്വന്തമായി കെട്ടിടം നിര്‍മിച്ച് നല്‍കണമെന്നാണ് രണ്ടാം വരവില്‍ നവ്യയുടെ മനസിലെ ആഗ്രഹം. ഒപ്പം മാസ്റ്റര്‍ പ്ലാനില്‍ ഇടംപിടിച്ച റോഡ് വികസനം ഉള്‍പ്പെടെയുളള പദ്ധതികള്‍ പൂര്‍ത്തിയാക്കണം. ഒരിക്കല്‍ കൂടി ജനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉത്തരവാദിത്വവും വര്‍ദ്ധിക്കുകയാണെന്ന് നവ്യ പറയുന്നു.

വികസന കാര്യത്തില്‍ മാത്രമല്ല രാഷ്‌ട്രീയ വേര്‍തിരിവില്‍ വികസനം മുടക്കുന്നവര്‍ക്ക് മറുപടി നല്‍കാനും നവ്യ ജനങ്ങള്‍ക്കൊപ്പം മുന്‍പിലുണ്ട്. കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ഓഫീസുകളില്‍ നാട്ടുകാരുടെ ആവശ്യങ്ങളുമായി നവ്യ സ്ഥിരം സാന്നിധ്യമാണ്. എല്‍ഇഡി ബള്‍ബുകളുടെ വിതരണം കെഎസ്ഇബിയില്‍ നിന്ന് കോര്‍പ്പറേഷനിലേക്ക് മാറ്റിയെങ്കിലും ലഭിക്കുന്ന ബള്‍ബുകള്‍ക്ക് ഗുണനിലവാരമില്ലെന്നും നവ്യ ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് കോര്‍പ്പറേഷനിലെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായിട്ടാണ് ഇക്കുറി നവ്യ ജനവിധി തേടിയത്. 2007 ല്‍ ബിടെക് പൂര്‍ത്തിയാക്കിയ നവ്യ, 3 വര്‍ഷം ഹൈദരാബാദ് എച്ച്എസ്ബിസിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു. ഇതിന് ശേഷം സിംഗപ്പൂരിലും രണ്ട് വര്‍ഷം ജോലി ചെയ്തു. പിന്നീട് ഒരു വര്‍ഷത്തേക്ക് നാട്ടിലെത്തിയ ഇടവേളയിലായിരുന്നു ആദ്യ തെരഞ്ഞെടുപ്പ് അങ്കം.

2015 ല്‍ 1345 വോട്ടുകളായിരുന്നു ലഭിച്ചതെങ്കില്‍ ഇക്കുറി ഇത് 1470 വോട്ടുകളായി ഉയര്‍ന്നു. മാത്രമല്ല കോണ്‍ഗ്രസിന്റെയും ഇടതിന്റെയും വോട്ടുകള്‍ ഗണ്യമായി കുറഞ്ഞതും നവ്യയ്‌ക്കുളള അംഗീകാരമായി. 2015 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 1225 വോട്ടുകളും സിപിഎം സ്ഥാനാര്‍ത്ഥിക്ക് 1160 വോട്ടുകളും ലഭിച്ചിരുന്നു. ഇക്കുറി എല്‍ഡിഎഫിന്റെ വോട്ടുകള്‍ 996 ആയും യുഡിഎഫിന്റെ വോട്ടുകള്‍ 882 ആയും കുറഞ്ഞു. നിലവില്‍ ബിജെപിയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് നവ്യ.

വീഡിയോ കാണാം

 

Tags: JANAVIDHI2020
ShareTweetSendShare

More News from this section

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies