മലയാളികളുടെ മനസ്സില്‍ നിന്നും ഒരിക്കലും മായ്ച്ചുകളയാന്‍ സാധിക്കാത്ത മുഖമാണ് സിസ്റ്റര്‍ ലിനി. നാടിനെ തന്നെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിനെതിരെ ധീരതയോടെ പൊരുതി ജീവന് വെടിഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ ഇന്നും നമ്മുക്കു ചുറ്റിലും നിറഞ്ഞു നില്ക്കുന്നു. മരണം തന്റെ തൊട്ടടുത്തെത്തി എന്ന് മനസ്സിലാക്കി തുടങ്ങിയ നിമിഷം ലിനി കുറിച്ചിട്ട് വരികളും അതിലെ ഓരോ വാക്കുകളും ഇന്നും മലയാളികളുടെ നെഞ്ച് പൊളിക്കുന്നവയാണ്. ഒരിക്കലും മറന്നു കളയാനാകാത്ത ലിനിയെന്ന ആ മാലാഖയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് തലശ്ശേരി ഗവണ്മെന്റ് ആശുപത്രി വളപ്പില്‍ സിസ്റ്റര്‍ ലിനിയുടെ ചിത്രം പതിച്ച സ്മാരകം സ്ഥാപിച്ചു.
നിപ്പാ വൈറസ് ബാധിച്ച ഒരു വ്യക്തിയുടെ ശരീരത്തില്‍ നിന്നും വളരെ പെട്ടെന്ന് തന്നെ വൈറസ് മറ്റൊരാളുടെ ശരീരത്തിലേക്ക് പ്രവേശിക്കും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ താന്‍ കാരണം മറ്റൊരാള്‍ക്കും അസുഖം വരാതിരിക്കാന്‍ സിസ്റ്റര്‍ ലിനി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കോഴിക്കോട് ചെമ്പനോട് സ്വദേശിയായ സിസ്റ്റര്‍ ലിനി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. നിപ്പ ബാധിച്ച് ആശുപത്രിയില്‍ എത്തിയ യുവാവിനെ പരിചരിച്ചതിനെ തുടര്‍ന്നാണ് ലിനിയ്ക്ക് വൈറസ് ബാധയേല്‍ക്കുന്നത്,
തുടര്‍ന്ന് മരണത്തിനു കീഴടങ്ങുകയും ചെയ്തു. തന്റെ ജീവനു ഭീഷണിയാണെന്ന് അറിഞ്ഞിട്ടു കൂടി സഹജീവന് രക്ഷിക്കാന്‍ സന്നദ്ധയായ സിസ്റ്റര്‍ ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു മാതൃക തന്നെയാണ്.
Comments