കൊച്ചി: ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം 2നെ കുറിച്ച് സന്തോഷ വിവരം പങ്കുവച്ച് താരം. പ്രേക്ഷകരുടെ ആകാംഷയ്‌ക്ക് വിരാമമിട്ട് സൂപ്പർഹിറ്റായി മാറിയ ദൃശ്യം രണ്ടാം ഭാഗത്തിന്റെ ടീസർ ഈ ന്യൂയർ ദിനത്തിൽ പുറത്തുവിടുമെന്നാണ് മോഹൻലാൽ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ വിവരം പങ്കുവച്ചത്.
മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വർഷങ്ങൾക്ക് മുൻപ്, ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററിൽ ഇതുപോലൊരു റീൽ കാർഡ് ഞാൻ കണ്ടു… പിന്നീട് നടന്നത്, നിങ്ങൾക്കും എനിക്കും അറിയാവുന്ന ചരിത്രം…
ദൃശ്യം
ഇന്ന് ഈ ഡിസംബർ 19ന് … ദൃശ്യം നിങ്ങളിലേക്കെത്തിയിട്ട് 7 വർഷം തികയുന്ന ദിവസം, നിങ്ങളിലേക്ക് ഒരു റീൽ കാർഡ് കൂടെ…
ദൃശ്യം 2 ടീസറിന്റെ
കാത്തിരിക്കാൻ ഇനി കുറച്ചു നാളുകൾ കൂടെ… ജനുവരി 1ന് .. പുതുവത്സര ദിനത്തിൽ ദൃശ്യം 2 ടീസർ നിങ്ങളിലേക്ക്….
കൊറോണ പ്രതിസന്ധിയിൽ നിയന്ത്രണങ്ങൾ പാലിച്ച് ദൃശ്യം 2 അടുത്തിടെയാണ് പൂർത്തിയാക്കിയത്. ആദ്യഭാഗത്തിലെ താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും വേഷമിടുന്നത്. 2013ൽ റിലീസ് ചെയ്ത ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറിയിരുന്നു. 75 കോടി കളക്ഷനും നേടി.
മോഹൻലാലിന്റെ അതുവരെയുള്ള വിജയങ്ങളെയും മലയാളത്തിലെ സകല റെക്കോർഡുകളെയും പിന്തള്ളിയതായിരുന്നു ദൃശ്യത്തിന്റെ അന്നത്തെ നേട്ടം. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. പിന്നീട് സിംഹള, ചൈനീസ് പതിപ്പും പുറത്തുവന്നു.
വർഷങ്ങൾക്ക് മുൻപ്, ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററിൽ ഇതുപോലൊരു റീൽ കാർഡ് ഞാൻ കണ്ടു… പിന്നീട് നടന്നത്, നിങ്ങൾക്കും…
Posted by Mohanlal on Saturday, December 19, 2020















