ചെന്നൈ : ഹിന്ദുമതത്തെ അവഹേളിച്ച് പ്രഭാഷക കലൈരാസി നടരാജൻ . ഹിന്ദുമതം എന്നൊരു മതമില്ലെന്നും, എല്ലാവരും ശൈവന്മാർ മാത്രമാണെന്നുമാണ് മത പ്രഭാഷക എന്നറിയപ്പെടുന്ന കലൈരാസിയുടെ പ്രസ്താവന .
ഡിഎം കെ സംഘടിപ്പിച്ച പരിപാടിയ്ക്കിടയിൽ നേതാവ് എം കെ സ്റ്റാലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു കലൈരാസിയുടെ വിവാദ പ്രസംഗം . ‘ ഹിന്ദു മതത്തിന്റെ അസ്തിത്വം ഏതാനും നൂറ്റാണ്ടുകൾ മാത്രം പഴക്കമുള്ളതാണ്. നാമെല്ലാവരും ശൈവന്മാരും പ്രധാനമായും തമിഴരും മാത്രമാണ് , എല്ലാവരും വിശ്വസിക്കുന്ന പോലെ ഹിന്ദു മതം എന്നൊന്നില്ല ‘ കലൈരാസി പറഞ്ഞു.
പ്രസ്താവനയക്കെതിരെ പ്രതിഷേധവും ഉയർന്നു കഴിഞ്ഞു . രണ്ട് ദിവസം മുൻപ് എം കെ സ്റ്റാലിൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ബിഷപ്പ് എസ്രാ സർഗുണം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വ്യക്തിപരമായി അപമാനിച്ചിരുന്നു .
Comments