ന്യൂഡൽഹി: 2020 വർഷത്തിൽ രാജ്യത്ത് ഏറ്റവും അധികം ആളുകൾ ഓർഡർ ചെയത് ഭക്ഷണം ബിരിയാണി. ഓരോ സെക്കന്റിലും ഓരോ ബിരിയാണി എന്ന നിലയ്ക്ക് അത്രമാത്രം ഓർഡറുകളാണ് ബിരിയാണിയ്ക്ക് ലഭിച്ചതെന്നാണ് സ്വിഗി വ്യക്തമാക്കുന്നത്. ചിക്കൻ ബിരിയാണിയ്ക്കാണ് ഏറ്റവും അധികം ഓർഡറുകൾ ലഭിച്ചത്.
ഓരോ വെജിറ്റബിൾ ബിരിയാണിയ്ക്കും ആറ് ചിക്കൻ ബിരിയാണി എന്ന ആനുപാതത്തിലാണ് വിൽപ്പന നടന്നത്. രാജ്യത്തെ ജനങ്ങളുടെ ഇഷ്ട വിഭവം ചിക്കൻ ബിരിയാണിയാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണിതിലൂടെയെന്നും സ്വിഗി വ്യക്തമാക്കി.
പനീർ ബട്ടർ മസാല, മസാല ദോശ, ചിക്കൻ ഫ്രൈഡ് റൈസ്, മട്ടൻ ബിരിയാണി എന്നീ ഭക്ഷ്യ വിഭവങ്ങളും ജനങ്ങളുടെ മനസിൽ ഇടംനേടിയിട്ടുണ്ടെന്ന് സ്വിഗ്ഗിയുടെ കണക്കുകൾ പറയുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ചായയും കാപ്പിയും ഏറ്റവും അധികം ഓർഡർ ചെയ്യപ്പെട്ടതും ഈ വർഷമാണ്. സ്നാക്സ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് പാനിപ്പൂരിയാണ്.
സ്വിഗി വഴിയുള്ള പലചരക്ക് സാധന വിൽപ്പനയിലും വലിയ ഉയർച്ച ഉണ്ടായിട്ടുണ്ട്. സവാളയാണ് സ്വിഗ്ഗിയിലൂടെ ഏറ്റവും അധികം വിറ്റഴിച്ച പലചരക്ക് സാധനം. 75,000 കിലോ ഉള്ളിയാണ് സ്വഗ്ഗി വിറ്റഴിച്ചത്. നേന്ത്രപ്പഴം, പാൽ, ഉരുളക്കിഴങ്ങ്, മല്ലിയില എന്നിവയും വലിയ അളവിൽ സ്വിഗി വഴി ഓർഡർ ചെയ്യപ്പെട്ടിട്ടുണ്ട്.
Comments