ദുബായ്: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടി20 റാങ്കിംഗ് പ്രഖ്യാപിച്ചു. ഇന്ത്യൻ നിരയിലെ നായകൻ വിരാട് കോഹ്ലിയും ഉപനായകൻ ലോകേഷ് രാഹുലും ബാറ്റിംഗിലെ ആദ്യ പത്തിൽ ഇടംപിടിച്ചപ്പോൾ ബൗളിംഗിൽ ആദ്യ പത്തിൽ ഇന്ത്യയിൽ നിന്നുള്ള ആർക്കും സ്ഥാനം പിടിക്കാനായില്ല.
ബാറ്റിംഗിൽ ആദ്യ സ്ഥാനം 915 പോയിന്റുകൾ നേടിയ ഇംഗ്ലണ്ടിന്റെ ദേവിഡ് മലാനാണ്. രണ്ടാം സ്ഥാനത്ത് 820 പോയിന്റുകളുമായി പാകിസ്താന്റെ ബാബർ അസമും തുടരുകയാണ്. നാല് പോയിന്റ് വ്യത്യാസത്തിൽ ഇന്ത്യയുടെ ലോകേഷ് രാഹുലാണുള്ളത്. നാലാമത് ഓസ്‌ട്രേലിയയുടെ അരോൺ ഫിഞ്ചും അഞ്ചാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ റാസ്സി ഡൂസനുമാണ്. വിരാട് കോഹ്ലി 697 പോയിന്റുമായി ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് കയറി. മാക്‌സ്വെല്ലാണ് കോഹ്ലിക്ക് തൊട്ടുമുകളിലുള്ളത്.
ബൗളിംഗിൽ അഫ്ഗാൻ ക്രിക്കറ്റിന് അഭിമാനമായി രണ്ടു താരങ്ങൾ ഇടം നേടി. രണ്ടു പേരും ആദ്യ രണ്ടു സ്ഥാനങ്ങൾ കയ്യടക്കി. ഒന്നും രണ്ടും സ്ഥാനത്താണ് ഇരുവരുമുള്ളത്. റഷീദ് ഖാൻ 736 പോയിന്റുകളും മുജീബ് ഉർ റഹ്മാൻ 730 പോയിന്റുമാണ് നേടിയത്. ഇംഗ്ലണ്ടിന്റെ ആദിൽ റാഷിദ് 700 പോയിന്റുമായി മൂന്നാം സ്ഥാനത്തും ഓസീസിന്റെ സാംപ നാലാം സ്ഥാനത്തുമാണുള്ളത്.
Comments