25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2026, 04:41 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഐസിസി വനിതാ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ വെറും 25 പന്തില്‍ അര്‍ധസെഞ്ചുറി നേടി ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍. ഇതോടെ വനിതാ ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന സ്വന്തം റെക്കോര്‍ഡ് ഹര്‍മന്‍പ്രീത് തന്നെ തിരുത്തി. ഓസ്‌ട്രേലിയക്കെതിരായ ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയത്.

2024 വനിതാ ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ 27 പന്തില്‍ അര്‍ധസെഞ്ചുറി നേടിയതായിരുന്നു ഹര്‍മന്‍പ്രീതിന്റെ മുന്‍ റെക്കോര്‍ഡ്. അത് ഇത്തവണ രണ്ട് പന്ത് കൂടി കുറച്ചാണ് ഇന്ത്യന്‍ നായിക പുതിയ ചരിത്രം കുറിച്ചത്. മത്സരത്തില്‍ 27 പന്തില്‍ 56 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് ആറ് ബൗണ്ടറികളും മൂന്ന് സിക്സറുകളും പറത്തി. ഇന്നിങ്സിന്റെ അവസാന ഓവറില്‍ ഓസ്‌ട്രേലിയന്‍ നായിക സോഫി മൊളിന്യൂക്‌സിനെതിരെ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ പായിച്ചാണ് താരം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്.

വനിതാ ടി20 അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ നേടുന്ന മൂന്നാമത്തെ വേഗമേറിയ അര്‍ധസെഞ്ചുറി കൂടിയാണ് ഹര്‍മന്‍പ്രീതിന്റെ ഈ നേട്ടം. അതേസമയം, വനിതാ ടി20 അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും റിച്ച ഘോഷിന്റെ പേരിലാണ്. 2024 ഡിസംബര്‍ 19ന് നവി മുംബൈയില്‍ വെസ്റ്റിന്‍ഡീസിനെതിരെ വെറും 18 പന്തിലാണ് റിച്ച അര്‍ധസെഞ്ചുറി നേടിയത്.

ഓസ്‌ട്രേലിയക്കെതിരായ ഈ ഇന്നിങ്സോടെ വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ നായികയായുള്ള ഹര്‍മന്‍പ്രീതിന്റെ അഞ്ചാമത്തെ അര്‍ധസെഞ്ചുറി കൂടിയായി. ഇതോടെ ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സിനും ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ്ങിനുമൊപ്പമെത്തി വനിതാ ടി20 ലോകകപ്പ് ചരിത്രത്തില്‍ നായികമാരെന്ന നിലയില്‍ ഏറ്റവുമധികം അര്‍ധസെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഹര്‍മന്‍പ്രീത് പങ്കിട്ടു.

Tags: WORLD CUPharmanpreeth kaurbreaks her recordfasted 50 For India
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

കൈയില്‍ കിട്ടിയ ജയം കൈവിട്ടു; കൊളംബോ സമനില ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്കും തിരിച്ചടി

കേരള ക്രിക്കറ്റ് ലീഗിൽ കൗതുകമുണർത്തി പാച്ചുവും ടെക്നോളജി കുട്ടപ്പനുമെത്തി; ഫാൻ വില്ലേജിൽ റോബോട്ട് തരംഗം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies