ശ്രീകൃഷ്ണ പ്രേമവും വിരഹവും നിറഞ്ഞു നില്‍ക്കുന്ന കവിതയാണ് പ്രിയമുള്ളൊരാള്‍ക്കായ്. വരികളിലൂടെ വിസ്മയം തീര്‍ക്കുന്ന സുഗുണ രാജന്‍ കൂടുതലായി തന്റെ വരികളില്‍ ഉള്‍പ്പെടുത്തിയത് ശ്രീകൃഷ്ണ ഭഗവാന്റെ രൂപമാണ്. പ്രിയമുള്ളൊരാള്‍ക്കായ് എന്ന കവിതയിലും ഇത് തെളിഞ്ഞുകാണാം. അര്‍ബുദത്തിന്റെ പിടിയില്‍ നിന്നും തന്റെ ജീവിതത്തിലേയ്‌ക്ക് തിരിച്ചുവന്ന സുഗുണയുടെ ലോകം ഇന്ന് വരികളും അക്ഷരങ്ങളുമാണ്.
പ്രിയമുള്ളൊരാള്‍ക്കായ് എന്ന കവിതയില്‍ സുഗുണ രാജന്റെ വരികള്‍ക്ക് സോമസുന്ദരം ഈണം നല്‍കുമ്പോള്‍ പ്രശസ്ത പിന്നണി ഗായിക സുജാത മോഹന്റെ ആലാപനത്തിലൂടെ മനോഹരമായ ഒരു ഗാനമായി തീര്‍ന്നു. യുവ സംവിധായകന്‍ ഋഷി പ്രസാദാണ് സ്‌റ്റോറിയും ഡയറക്ഷനും നിര്‍വ്വഹിച്ചത്. ഡിഒപി ഷര്‍മിദാസ്. അസോസിയേറ്റ് ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ സൗപര്‍ണിക.
അര്‍ബുദ രോഗത്തെ മറികടന്ന് വരകളിലൂടെയും കവിതകളിലൂടെയും തന്റെതായ സംഭാവനകള്‍ മലയാളത്തിനു നല്‍കിയ കവയത്രിയാണ് സുഗുണ രാജന്‍ പയ്യന്നൂര്‍. ബിഎസ്എന്‍എല്‍ ജീവനക്കാരിയായിരുന്ന സുഗുണ വിആര്‍എസ് എടുത്ത് വിരമിക്കുകയായിരുന്നു. പയ്യന്നൂരിലാണ് സുഗുണ ജനിച്ചതും വളര്‍ന്നതും. വിവാഹശേഷം തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ സുഗുണയുടെ ഭര്‍ത്താവ് സ്‌റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും വിരമിച്ചു. ഇവര്‍ക്ക് രണ്ട് കുട്ടികളാണ്.















