ന്യൂഡൽഹി: ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി ആശുപത്രിയിൽ. നെഞ്ചു വേദനയെ തുടർന്നാണ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊൽക്കത്തയിലെ വുഡ്‌ലാൻഡ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഹൃദ്രോഗ വിദഗ്ധർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ പരിശോധിക്കുകയാണെന്നാണ് വിവരം.
അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിയ്‌ക്ക് വിധേയനാക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.















