തൃശൂര്‍: ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. കണ്ണൂര്‍ പരിയാരം സ്വദേശിനിയായ എമില്‍ഡ (22) ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം ആറിനാണ് പോട്ട സ്വദേശിയായ ഭര്‍ത്താവ് അഫ്‌സലിന്റെ വീട്ടില്‍ എമില്‍ഡയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരണം സംഭവിക്കുകയായിരുന്നു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
എമില്‍ഡയുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. മരണകാരണം സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് വിവരം. രണ്ടുവര്‍ഷം മുമ്പാണ് എമില്‍ഡയും അഫ്‌സലും വിവാഹിതരായത്. ദമ്പതികള്‍ക്ക് ഒരു കുട്ടിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണത്തിലെ മറ്റ് വിവരങ്ങളും പുറത്തുവന്ന ശേഷമേ മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമാകൂ.















