ഇസ്ലാമാബാദ്: ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നതും ഭരണസംവിധാനം തകരുന്നുവെന്ന ആരോപണവും ചൂണ്ടിക്കാട്ടി പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ് നടപടിയെടുത്തത്. ഇതോടെ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി നേതൃത്വം നല്‍കുന്ന പ്രവിശ്യാ സര്‍ക്കാരിന് അധികാരം നഷ്ടമായതായാണ് വിവരം. മുഖ്യമന്ത്രി, പ്രവിശ്യാ മന്ത്രിമാര്‍, ഉപദേഷ്ടാക്കള്‍, പ്രത്യേക സഹായികള്‍, അഡ്വക്കേറ്റ് ജനറല്‍ എന്നിവര്‍ സ്ഥാനങ്ങള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്നുള്ള ഭരണനിര്‍വഹണ ചുമതല ഗവര്‍ണര്‍ക്കും ഫെഡറല്‍ സര്‍ക്കാരിനും കൈമാറുമെന്നാണ് വിവരം.
ഇമ്രാന്‍ ഖാന്റെ മോചനവും മെച്ചപ്പെട്ട ചികിത്സയും ആവശ്യപ്പെട്ട് മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദിയുടെ നേതൃത്വത്തില്‍ ഇസ്ലാമാബാദിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. എന്നാല്‍, മാര്‍ച്ച് പ്രഖ്യാപനവും അടിയന്തരാവസ്ഥാ നടപടിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഫെഡറല്‍ മന്ത്രിസഭാ യോഗത്തില്‍, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പ്രവിശ്യാ സര്‍ക്കാര്‍ ബോധപൂര്‍വം പിന്നോട്ടുപോയെന്നും ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ആരോപിച്ചതായാണ് റിപ്പോര്‍ട്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
അതേസമയം, നടപടി ജനാധിപത്യ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പിടിഐ അധ്യക്ഷന്‍ ഗോഹര്‍ അലി ഖാന്‍ വിമര്‍ശിച്ചു. പ്രവിശ്യയിലെ ഭരണത്തില്‍ ഫെഡറല്‍ സര്‍ക്കാരിന്റെ ഇടപെടല്‍ പാകിസ്ഥാനിലെ രാഷ്‌ട്രീയ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.















