ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യമ ന്ത്രി എസ്. ജയശങ്കർ ഇന്ന് ശ്രീലങ്കയിലെത്തും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഔദ്യോഗിക സന്ദർശനമാണ് തീരുമാനിച്ചിരിക്കുന്നത്. കൊറോണ കാലത്തെ ജയശങ്കറുടെ ശ്രീലങ്കയിലേക്കുള്ള ആദ്യ സന്ദർശനമാണ് നടക്കുന്നത്.
ഇന്ത്യ തയ്യാറാക്കിയ കൊറോണ പ്രതിരോധ വാക്സിൻ ശ്രീലങ്കയ്ക്കും എത്തിക്കുന്നതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പാണ് സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജയശങ്കറിനെ ശ്രീലങ്കൻ വിദേശകാര്യമന്ത്രി ദിനേശ് ഗുണവർദ്ധനെ സ്വീകരിക്കും.
പുതുവർഷം പിറന്നശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കറിന്റെ ആദ്യവിദേശയാത്രയാണ് നടക്കുന്നത്. ശ്രീലങ്കയുമായി വാണിജ്യ-പ്രതിരോധ മേഖലയിലും സമുദ്രമേഖലയിലെ പങ്കാളിത്തവും ഇന്ത്യ ശക്തിപ്പെടുത്തിയ പശ്ചാത്തലത്തിൽ യാത്ര നിർണ്ണായകമാണ്.
Comments