കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പരിഗണിക്കാനായിരുന്നു കോടതിയുടെ തീരുമാനം. എന്നാൽ വാദം കേട്ടശേഷം ഹർജി പരിഗണിക്കുന്നത് ബധനാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.
അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുണ്ടെന്നും അതിനാൽ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വേണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമാണെന്ന് ഇബ്രാഹിം കുഞ്ഞിന്റെ അഭിഭാഷകൻ പറഞ്ഞു. ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് ഹർജി പരിഗണിക്കുന്നത് കോടതി ഇന്നത്തേയ്ക്ക് മാറ്റിയത്.
Comments