സംഗീതത്തില്‍ വിസ്മയം തീര്‍ത്ത് എആര്‍
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

സംഗീതത്തില്‍ വിസ്മയം തീര്‍ത്ത് എആര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2021, 10:34 am IST
Facebook
Twitter
WhatsAppTelegram

സംഗീതത്തിലൂടെ ആരാധക മനസ്സില്‍ തരംഗം സൃഷ്ടിച്ച അതുല്യ പ്രതിഭ…. അച്ഛനൊപ്പം ചെറുപ്പത്തില്‍ തന്നെ സംഗീത രംഗത്തേക്ക് കടന്നുവന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സംഗീത സംവിധായകനായി മാറിയ എ ആര്‍ റഹ്മാന്‍. വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്. അവയെല്ലാം തന്നെ ആസ്വാദക മനസ്സില്‍ ഇടം നല്‍കിയവയുമാണ്. സംഗീത സംവിധായകനായിരുന്ന ആര്‍കെ ശേഖറിന്റെയും കരീമയുടേയു മകനായി 1966 ജനുവരി ആറിന് ചെന്നൈയിലായിരുന്നു റഹ്മാന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ സംഗീതത്തോട് താല്പര്യമുള്ള റഹ്മാന്‍ കീബോര്‍ഡ് വായിച്ചു കൊണ്ട് അച്ഛനെ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ സഹായിച്ചിരുന്നു.

എന്നാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് അച്ഛനെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അച്ഛന്റെ സംഗീത ഉപകരണങ്ങള്‍ വാടകക്ക് നല്‍കിയായിരുന്നു ആ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം. ഇളയരാജയടക്കം നിരവധി സംഗീതഞ്ജര്‍ റഹ്മാന്റെ കുടുംബത്തില്‍ നിന്ന് അദ്ദേഹത്തിന്റെ അച്ഛന്റെ സംഗീതോപകരണങ്ങള്‍ വാടകയ്‌ക്കെടുത്തിരുന്നു. പിന്നീട് എം.എസ്. വിശ്വനാഥന്റെ ഓര്‍ക്കസ്ട്രയില്‍ അംഗമായി. സാക്കിര്‍ ഹുസൈന്‍, കുന്നക്കുടി വൈദ്യനാഥന്‍, എല്‍. ശങ്കര്‍ എന്നിവരുടെ കൂടെയും പല സ്ഥലങ്ങളില്‍ സഞ്ചരിച്ച് സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ശേഷം ലണ്ടനിലെ ട്രിനിറ്റി സംഗീത കോളേജില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയും അവിടെ പാശ്ചാത്യ ക്ലാസിക്ക് സംഗീതത്തില്‍ ബിരുദം നേടുകയും ചെയ്തു.

1992-ല്‍ മണിരത്‌നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് സിനിമാ സംഗീതലോകത്ത് ശ്രദ്ധേയനായത്. പിന്നീട് സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ എന്ന മലയാള ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. പാശ്ചാത്യ സംഗീതവും, കര്‍ണ്ണാടക സംഗീതവും തമിഴ്നാട്ടിലെ നാടോടി സംഗീത പാരമ്പര്യവും, റോക്ക് സംഗീതവും ഒരേപോലെ പ്രയോഗിക്കാനുള്ള റഹ്മാന്റെ കഴിവ് തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ ഗാനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായി. സ്ലംഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് 2009-ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം എ.ആര്‍. റഹ്മാന് ലഭിച്ചു. കൂടാതെ 2009-ലെ ഓസ്‌കാര്‍ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചു.

Tags: AR RahmanINDIAN MUSIC
Share
Tweet
SendShare

More News from this section

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

‘കന്നി അയ്യപ്പൻ’ ആലപിച്ച് മുംബൈ നിവാസിയായ 10 വയസുകാരൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies