ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2026, 09:53 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്ലേയെ (92) ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് താരത്തിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അവര്‍. ആശുപത്രിയിലെ പ്രമുഖ ഡോക്ടര്‍ പ്രതീത് സാംദാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗായികയെ ചികിത്സിക്കുന്നത്. ആരോഗ്യനില സംബന്ധിച്ച് കുടുംബാംഗങ്ങള്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, ദേശീയ മാധ്യമങ്ങള്‍ ഡോക്ടര്‍മാരെ ഉദ്ധരിച്ച് ആശങ്കാജനകമായ വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഏഴു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ നിത്യസാന്നിധ്യമാണ് ആശാ ഭോസ്ലേ. ക്ലാസിക്കല്‍ ഗാനങ്ങള്‍ മുതല്‍ അതിവേഗ നൃത്തഗാനങ്ങള്‍ വരെ ഒരുപോലെ വഴങ്ങുന്ന ആ ശബ്ദവൈഭവം ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചു. ഒ.പി. നയ്യാര്‍, ആര്‍.ഡി. ബര്‍മ്മന്‍ എന്നിവര്‍ക്കൊപ്പം അവര്‍ ഒരുക്കിയ ‘ചുര ലിയാ ഹേ തുംനേ’, ‘പിയാ തൂ അബ് തോ ആജാ’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു. 90-കളില്‍ എ.ആര്‍. റഹ്‌മാനുമായി ചേര്‍ന്ന് ‘രംഗീല’ പോലുള്ള ചിത്രങ്ങളിലൂടെ യുവതലമുറയെയും അവര്‍ കയ്യിലെടുത്തു. ഇന്‍ഡിപോപ്പ് വിപ്ലവത്തിലും ആശാ ഭോസ്ലേയുടെ ശബ്ദം നിര്‍ണ്ണായകമായിരുന്നു.

സംഗീതരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് രാജ്യം പത്മവിഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ നല്‍കി അവരെ ആദരിച്ചിട്ടുണ്ട്. ‘ഉംറാവോ ജാന്‍’, ‘ഇജാസത്ത്’ എന്നീ ചിത്രങ്ങളിലൂടെ രണ്ട് വട്ടം മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരവും അവര്‍ സ്വന്തമാക്കി. ഇന്ത്യന്‍ സംഗീതത്തിലെ ഈ പകരംവെക്കാനില്ലാത്ത പ്രതിഭ എത്രയും വേഗം പൂര്‍ണ്ണ ആരോഗ്യവതിയായി തിരിച്ചെത്തട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ആരാധകരും സഹപ്രവര്‍ത്തകരും.

Tags: heart attackAsha BhosleHospitalized
Share
Tweet
SendShare

More News from this section

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

‘കന്നി അയ്യപ്പൻ’ ആലപിച്ച് മുംബൈ നിവാസിയായ 10 വയസുകാരൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തേജസ്വി സൂര്യ വിവാഹിതനാകുന്നു; ജീവിതസഖിയാകുന്നത് പ്രധാനമന്ത്രി പ്രശംസിച്ച കർണാടക സംഗീതജ്ഞ; ശിവശ്രീ സ്കന്ദപ്രസാദ് ആരാണെന്നറിയാം..

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies